മാറ്റത്തിനായി വോട്ട് ചെയ്ത പഞ്ചാബിലെ ജനത്തിന് നന്ദി: ഗോപാല്‍ റായ്

പഞ്ചാബില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ നാമാവശേഷമാക്കി ലീഡ് നിലയില്‍ ശക്തമായ മുന്നേറ്റം നടത്തി ആംആദ്മി പാര്‍ട്ടി മുന്നേറുകയാണ്. പഞ്ചാബില്‍ നല്ലൊരു മാറ്റത്തിന്റെ പാതയാണ് ഇപ്പോള്‍ സാക്ഷ്യം വഹിക്കാന്‍ കഴിയുന്നത് എന്ന് ഡല്‍ഹിയിലെ മന്ത്രിയും ആംആദ്മി പാര്‍ട്ടിയുടെ നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലവും ഇതുപോലെ തന്നെ പോസിറ്റീവ് ആയിരിക്കുമെന്ന് കരുതുന്നു. മാറ്റത്തിന് വേണ്ടി വോട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഞ്ചാബില്‍ 90ല്‍ അധികം സീറ്റില്‍ ആംആദ്മി ലീഡ് ഉറപ്പിച്ചിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ അമരിന്ദര്‍ സിങ്ങ് മത്സരിക്കുന്ന രണ്ട് സീറ്റുകളിലും പിന്നിട്ടു നില്‍ക്കുന്നു. മുഖ്യമന്ത്രിയടക്കം മറ്റ് പ്രമുഖ സ്ഥാനാര്‍ത്ഥികളും ലീഡ് നിരയില്‍ പിന്നിലാണ്.

എക്സിറ്റ് പോള്‍ ഫലങ്ങളും ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായിരുന്നു. ഡല്‍ഹിക്ക് പുറത്തേക്ക് ആം ആദ്മി പാര്‍ട്ടി മുന്നേറുമോ എന്നതാണ് ജനങ്ങള്‍ നോക്കിക്കാണുന്നത്. പഞ്ചാബില്‍ ആകെ 117 നിയമസഭ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി