തിയേറ്റുകള്‍ വൈകുന്നേരങ്ങളിലും പ്രവര്‍ത്തിക്കുന്നു; കൊല്ലപ്പെടുന്നവരുടെ എണ്ണം കുറഞ്ഞു; 370 വകുപ്പ് റദ്ദാക്കിയപ്പോള്‍ കാശ്മീരില്‍ സമാധാനം; ഭീകരവാദം പൊറുപ്പിക്കില്ലെന്ന് അമിത് ഷാ

കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കൊല്ലപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്രസര്‍ക്കാര്‍ നടപടികളിലൂടെ കശ്മീരില്‍ ഭീകരാക്രമണങ്ങളും അക്രമങ്ങളും കുറഞ്ഞു. ഭീകരാക്രമണം മൂലം ജമ്മു കശ്മീരില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണത്തില്‍ 70 ശതമാനത്തോളം കുറവു വന്നിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി.

കശ്മീര്‍ സമാധാനപരമായി. തിയേറ്റുകള്‍ വൈകുന്നേരങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചു. ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഘോഷയാത്രകള്‍ നടക്കുന്നു. തീവ്ര ഇടതുനിലപാടുകള്‍ ഒരു വിഭാഗം സ്വീകരിക്കുന്നത് രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിക്കുന്നുണ്ട്.

40,000 കശ്മീരികളാണ് 2019 മുതല്‍ 2024 വരെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്. 1.5 ലക്ഷം പേര്‍ സ്വയം തൊഴിലില്‍ ഏര്‍പ്പെടുന്നു. സംസ്ഥാനത്തെ വ്യാവസായിക രംഗത്ത് 12,000 കോടി രൂപയുടെ നിക്ഷേപവും നടന്നു. ഭീകരവാദം വച്ചുപൊറുപ്പിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിശ്ചയാദാര്‍ഢ്യമാണ് ഈ മാറ്റത്തിനു പിന്നിലെന്ന് അമിത് ഷാ പറഞ്ഞു.

അതേസമയം, രാജ്യത്തിന്റെ പലഭാഗങ്ങളിലും ലഹരിമരുന്ന് കച്ചവടം, സൈബര്‍ കുറ്റകൃത്യങ്ങള്‍, ഗുണ്ടാ സംഘങ്ങള്‍, ഹവാല പണമിടപാടുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.

Latest Stories

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു

'2010ന് ശേഷം ചരിത്രത്തിൽ ആദ്യം, എങ്ങും യുഡിഎഫ് തരംഗം'; തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ എല്ലാ മേഖലയിലും യുഡിഎഫ് മുന്നിൽ