തെലങ്കാനയുടെ ഔദ്യോഗിക മുദ്രയില്‍നിന്ന് ചാര്‍മിനാറും 'കാകതിയ' കമാനവും നീക്കി; പ്രതിഷേധവുമായി മുസ്ലീം സംഘടനകള്‍; തീരുമാനം മാറ്റില്ലെന്ന് മുഖ്യമന്ത്രി

തെലങ്കാനയുടെ ഔദ്യോഗിക മുദ്രയില്‍നിന്ന് ചാര്‍മിനാറും ‘കാകതിയ’ രാജവംശത്തിന്റെ കമാനവും നീക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍. ഇവയ്ക്ക് പകരം തെലങ്കാനയുടെ പോരാട്ടവും ജീവത്യാഗവും പ്രതിഫലിപ്പിക്കുന്ന പുതിയ മുദ്രയുണ്ടാക്കാനാണ് നീക്കം. സംസ്ഥാനത്തിന് പുതിയ ഔദ്യോഗിക ഗാനമുണ്ടാക്കാനും തീരുമാനിച്ചിരുന്നു.

ഓസ്‌കര്‍ ജേതാവായ എം.എം. കീരവാണി സംഗീതം നല്‍കി കവി അന്ദേശ്രീ രചിച്ച ‘ജയ ജയ ഹേ തെലങ്കാന’യാണ് പുതിയ ഗാനം. കീരവാണി തെലങ്കാന സ്വദേശിയല്ല, ആന്ധ്രക്കാരനാണെന്ന് ബി.ആര്‍.എസ് നേതാക്കള്‍ ആരോപിക്കുന്നു. ചാര്‍മിനാറും കാകതീയ കമാനവും നീക്കാനുള്ള ശ്രമത്തെ എതിര്‍ക്കുമെന്ന് പ്രതിപക്ഷമായ ബി.ആര്‍.എസും എ.ഐ.എം.ഐ.എമ്മും വ്യക്തമാക്കി.

അതേസമയം, ബിജെപി ഇക്കാര്യത്തില്‍ ഒരു പ്രതികരണവും നടത്തിയില്ലെന്നുള്ളത് ശ്രദ്ധേയമാണ്. രേവന്ത് റെഡി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി മുസ്ലീം സംഘടകള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ