സ്‌കൂളിലെത്തിയാൽ അധ്യാപകർക്ക് പണി റീൽസ് ഷൂട്ടിങ്; ലൈക്കും ഷെയറും ചെയ്തില്ലെങ്കിൽ അടിക്കുമെന്ന് ഭീഷണി, ഗതികെട്ട് പരാതിയുമായി വിദ്യാർത്ഥികൾ

പ്രൈമറി സ്കൂൾ അധ്യാപകർ സ്‌കൂളിലെത്തി റീൽസ് ഷൂട്ട് ചെയ്യുകയും വിദ്യാർഥികളെ ഇൻസ്റ്റാഗ്രാമിൽ റീൽസ് ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും സബ്‌സ്‌ക്രൈബ് ചെയ്യാനും നിർബന്ധിക്കുന്നതായി പരാതി. ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലാണ് സംഭവം. അധ്യാപകരിൽ ചിലർ എന്നും സ്കൂളിലെത്തി ഡ്യൂട്ടി സമയത്ത് റീൽസ് ഷൂട്ട് ചെയ്യുന്നവരാണെന്ന് വിദ്യാർഥികൾ പറയുന്നു.

കുട്ടികളുടെ രക്ഷിതാക്കൾ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് ജില്ല മജിസ്ട്രേറ്റിനെ സമീപിച്ചു. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ഗംഗേശ്വരി ആരതി ഗുപ്തയെ വിഷയം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. റീൽസ് ഷെയർ ചെയ്തില്ലെങ്കിൽ അടിക്കുമെന്നാണ് അധ്യാപിക ഭീഷണിപ്പെടുത്തിയതെന്ന് ഒരു വിദ്യാർഥി വെളിപ്പെടുത്തി. റീൽസ് ഉണ്ടാക്കുന്നതിലാണ് തന്‍റെ അധ്യാപികമാർക്ക് ശ്രദ്ധയെന്നും കൃത്യമായി പാഠഭാഗങ്ങൾ പഠിപ്പിക്കാറില്ലെന്നും വിദ്യാർഥികൾ പറയുന്നു.

അതേസമയം ആരോപണ വിധേയരായ അധ്യാപികമാരിൽ ചിലരായ അംബിക ഗോയൽ, പൂനം സിങ്, നീതു കശ്യപ് എന്നിവർ വിദ്യാർഥികളുടെ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. സ്കൂളിൽവെച്ച് വീഡിയോ ഷൂട്ട് ചെയ്തിട്ടില്ലെന്നും കുട്ടികളെ പഠിപ്പിക്കുന്ന കാര്യത്തിൽ മാത്രമാണ് തങ്ങൾക്ക് ശ്രദ്ധയെന്നും ഇവർ പറയുന്നു.

Latest Stories

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം; മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ; ഇരുവരുടെയും മൊഴി രേഖപ്പെടുത്തും

ലഷ്‌കറെ തൊയിബ സ്ഥാപക അംഗമായ ഭീകരന്‍ ആമിര്‍ ഹംസയ്ക്ക് പാകിസ്ഥാനില്‍ വെടിയേറ്റു; നില അതീവ ഗുരുതരം, ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല

ആദ്യം വോട്ട് എണ്ണണം, യുഡിഎഫ് ജയിക്കണം; ബാക്കി ഹൈക്കമാൻഡ് ആണ് തീരുമാനിക്കേണ്ടത് : രമേശ് ചെന്നിത്തല

കേരളത്തില്‍ യുഡിഎഫ് തരംഗം, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് സണ്ണി ജോസഫ്; 'ഫലം വന്ന ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും, ചേരി തിരിഞ്ഞുള്ള പോര് നിര്‍ത്തണം'

വനിതാ സംവരണ ബില്‍ അവതരിപ്പിക്കാന്‍ വോട്ടെടുപ്പില്‍ അനുമതി, 131ാം ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിക്കാനും അനുമതി; ഇപ്പോള്‍ കേന്ദ്രം നടത്തുന്നത് ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷം

കേരളം പൊള്ളുന്ന ചൂടിൽ തന്നെ! 12 ജില്ലകളിൽ മുന്നറിയിപ്പ്

ലോക്സഭ 850: വികസനത്തെ ശിക്ഷിക്കുന്ന ജനസംഖ്യാ രാഷ്ട്രീയം — ഇന്ത്യയുടെ ഫെഡറൽ കരാറിന്റെ അഴിച്ചുപണി

ജനങ്ങൾ യുഡിഎഫിന് അനുകൂലമായി വിധിയെഴുതിയിട്ടുണ്ടെന്നാണ് ഉറച്ചു വിശ്വസിക്കുന്നത്, അതിനപ്പുറമൊന്നുമില്ല : കെ. സി. വേണുഗോപാൽ

വിഷു ആഘോഷിക്കുന്നതിനിടെ ഗുണ്ട് കൈയിലിരുന്ന് പൊട്ടിത്തെറിച്ചു; ഹൃദയാഘാതത്തെ തുടർന്ന് യുവാവിന് ദാരുണാന്ത്യം

അനുമതിയില്ലാതെ ചെന്നൈ ടി നഗറിൽ റോഡ് ഷോ നടത്തി; വിജയ്‍ക്കെതിരെ കേസ്