സ്ഥലം മാറ്റം കിട്ടിയ പ്രിയ അധ്യാപകനെ പോകാന്‍ അനുവദിക്കാതെ വിദ്യാര്‍ത്ഥികള്‍; വിതുമ്പി അധ്യാപകനും; വീഡിയോ

മധ്യപ്രദേശിലെ അധ്യാപകര്‍ക്ക് കൂട്ട സ്ഥലമാറ്റം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. തികച്ചും സ്വാഭാവികമായ നടപടിയില്‍ 30,000 അധ്യാപകര്‍ക്കാണ് സ്ഥലം മാറ്റം നേരിടേണ്ടി വന്നത്. എന്നാല്‍ ഈ കൂട്ടത്തില്‍ വ്യത്യസ്ഥനാവുകയാണ് തമലിയയിലെ മങ്കല്‍ ദീന്‍ പട്ടേല്‍.

മങ്കല്‍ ദീന്‍ പട്ടേലിനെ പിരിയാന്‍ പക്ഷേ അദ്ദേഹത്തിന്റെ കുട്ടികള്‍ക്ക് താല്‍പര്യമില്ല. അവര്‍ അദ്ദേഹത്തെ തടയുകയാണ്. പ്രിയപ്പെട്ട തങ്ങളുടെ അധ്യാപകനെ കെട്ടിപ്പിടിച്ച് കരയുന്ന കുട്ടികളുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

തങ്ങളുടെ പ്രിയപ്പെട്ട മാസ്റ്റര്‍ സ്‌കൂളില്‍ നിന്നും പോകുകയാണെന്ന് കേട്ടതോടെയാണ് കുട്ടികള്‍ അദ്ദേഹത്തെ തടഞ്ഞ് വച്ചത്. അവര്‍ക്ക് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു ഇത്. അവര്‍ അധ്യാപകനെ കെട്ടിപ്പിടിച്ച് കരയാന്‍ തുടങ്ങി. കുട്ടികളുടെ സ്‌നേഹത്തിന് മുന്നില്‍ അധ്യാപകനും പലപ്പോഴും പിടിച്ച് നില്‍ക്കാനായില്ല. ഇതിനിടെ മറ്റാരോ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് നവ മാധ്യമങ്ങള്‍ ഏറ്റെടുത്തത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ