കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തം: 'നിസ്സാരമായി കാണാനാകില്ല, ജീവന്റെ പ്രശ്നം'; സര്‍ക്കാരിനെതിരെ വിമർശനവുമായി മദ്രാസ് ഹൈക്കോടതി

തമിഴ്‌നാട്ടിലെ കള്ളാക്കുറിച്ചി വിഷ മദ്യ ദുരന്തത്തില്‍ സര്‍ക്കാരിനെതിരെ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. വിഷയം സര്‍ക്കാരിന് നിസ്സാരമായി കാണാനാകില്ലെന്നും ഇത് ജീവന്റെ പ്രശ്‌നമാണെന്നും ഹൈക്കോടതി പറഞ്ഞു. നേരത്തെയും സമാന സംഭവങ്ങള്‍ ഉണ്ടായതായി ഹൈക്കോടതി നിരീക്ഷിച്ചു. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എഐഎഡിഎംകെ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ജസ്റ്റിസ് ഡി കൃഷ്ണകുമാര്‍, ജസ്റ്റിസ് കെ കുമരേഷ് ബാബു എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തിൽ വിഷമദ്യ വില്‍പ്പന തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദേശം നൽകി. കഴിഞ്ഞ ഒരു വര്‍ഷം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും കോടതി അറിയിച്ചു.

വ്യാജമദ്യം സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെന്നും കള്ളാകുറിച്ചി സംഭവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ യൂട്യൂബ് വീഡിയോസ് തന്റെ ശ്രദ്ധയിലും വന്നിട്ടുണ്ടെന്ന് ജസ്റ്റിസ് കുമരേഷ് ബാബു പറഞ്ഞു. നിങ്ങള്‍ക്കിത് ഒളിച്ചുവെക്കാനാകില്ലെന്നും മാധ്യമങ്ങളിലും പത്രവാര്‍ത്തകളിലും യൂട്യൂബിലും ഇത് സംബന്ധിച്ച ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ജസ്റ്റിസ് കെ പറഞ്ഞു.

1937 ലെ നിയമപ്രകാരം തമിഴ്‌നാട്ടില്‍ വ്യാജ മദ്യം വില്‍പ്പന നിരോധനം നിലനില്‍ക്കുന്നുണ്ടെങ്കിലും 2021 മുതല്‍ ഇവ സുലഭമായി ലഭ്യമാണെന്നാണ് എഐഎഡിഎംകെ ഹര്‍ജിയില്‍ ചൂണ്ടികാട്ടിയത്. വില്‍പ്പന തടയാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രത്യേകിച്ച് നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും എഐഎഡിഎംകെ ഹര്‍ജിയിലൂടെ അറിയിച്ചു.

അതേസമയം വിഷമദ്യ ദുരന്തത്തിൽ മുഖ്യപ്രതി അറസ്റ്റിലായി. നൂറിലധികം വിഷമദ്യ കേസുകളില്‍ പ്രതിയായ ചിന്നദുരൈയാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഗോവിന്ദരാജ്, ദാമോദരന്‍, വിജയ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ഇതുവരെയും ദുരന്തത്തിൽ 50 പേർ മരിച്ചു. നിരവധിപേർ സേലം, തിരുവണ്ണാമലൈ, പുതുച്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയിലാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ