സര്‍വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ അന്യായമായി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു; ഇതു ഇവ കണ്ടിട്ടിട്ട് മിണ്ടാതിരിക്കാനാവില്ലെന്ന് സ്റ്റാലിന്‍; യുജിസിക്കെതിരെ പ്രമേയം പാസാക്കി തമിഴ്നാട്

ഗവര്‍ണര്‍മാര്‍ക്ക് കൂടുതല്‍ അധികാരംനല്‍കുന്ന യുജിസിയുടെ കരടുചട്ടങ്ങള്‍ക്കെതിരേ പ്രമേയം പാസാക്കി തമിഴ്നാട്. നിയമസഭയില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്.

ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളിലൊന്നായ ഫെഡറലിസത്തിനു മാത്രമല്ല സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും എതിരാണ് പുതിയചട്ടമെന്ന് പ്രമേയത്തില്‍ പറഞ്ഞു. കരടുചട്ടത്തില്‍ പറയുന്ന, വൈസ് ചാന്‍സലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനസര്‍ക്കാരുകളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് ബിജെപി. നേതൃത്വംനല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സ്റ്റാലിന്‍ സഭയില്‍ പറഞ്ഞു. ഇവ കണ്ടിട്ടിട്ട് മിണ്ടാതിരിക്കാനാവില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനസര്‍ക്കാരുകളുടെ പണംകൊണ്ടുണ്ടാക്കിയ സര്‍വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ അന്യായമായി പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ