പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തമിഴ്നാട് ബിജെപി നേതാവ് എം.എസ് ഷാ അറസ്റ്റിൽ

കൗമാരക്കാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിജെപി സാമ്പത്തിക വിഭാഗം മേധാവിയെ മധുര സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുമായി ഒത്തുകളിച്ചെന്ന പരാതിയിൽ പെൺകുട്ടിയുടെ അമ്മയും അറസ്റ്റിലായി. പെൺകുട്ടിയുടെ പിതാവ് കഴിഞ്ഞ വർഷം ഏപ്രിലിൽ ജില്ലാ കോടതിയെ സമീപിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് സിറ്റി പോലീസിനോട് കേസെടുക്കാൻ ജഡ്ജി ഉത്തരവിടുകയായിരുന്നു.

ബി.ജെ.പി.യുടെ സാമ്പത്തിക വിഭാഗം സംസ്ഥാന പ്രസിഡൻറ് എം.എസ്.ഷാ തൻ്റെ മുൻ ഭാര്യയുമായി കുറച്ചുകാലമായി ബന്ധത്തിലായിരുന്നെന്നും മകളെ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതിക്കാരൻ പറയുന്നു. സഹകരിച്ചാൽ പെൺകുട്ടിക്ക് സമ്മാനങ്ങൾ നൽകുമെന്ന് ഷാ ഉറപ്പുനൽകിയതായും പരാതിയിൽ പറയുന്നു.

ഷായ്‌ക്കും പെൺകുട്ടിയുടെ അമ്മയ്‌ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരുന്നുവെങ്കിലും പെൺകുട്ടി പിന്നീട് തൻ്റെ മൊഴി നിഷേധിച്ചതിനാൽ അന്വേഷണ ഉദ്യോഗസ്ഥൻ അത് അവസാനിപ്പിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ പെൺകുട്ടിയും ഷായും തമ്മിലുള്ള ആശയവിനിമയം പിന്നീട് അമ്മക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കുകയും ഷായ്‌ക്കും പെൺകുട്ടിയുടെ അമ്മയ്‌ക്കുമെതിരെ പുതിയ കേസെടുക്കുകയും ചെയ്തു.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല