‘തമിഴ് ഭാഷ അതിപ്രധാനമായ വികാരം, ഒരു ഭാഷയും അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല’; ത്രിഭാഷാ നയത്തിനെതിരെ ആഞ്ഞടിച്ച് വിജയ്

തമിഴ്‌നാട്ടിലെ ത്രിഭാഷാ നയത്തിനെതിരെ ആഞ്ഞടിച്ച് വിജയ്. തമിഴ് ഭാഷ അതിപ്രധാനമായ വികാരമാണെന്നും ഒരു ഭാഷയും അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും ടിവികെ അധ്യക്ഷൻ വിജയ് പറഞ്ഞു. ടിവികെ സമ്മേളനത്തിലാണ് ത്രിഭാഷാ നയത്തിനെതിരെ വിജയ് ആഞ്ഞടിച്ചത്.

തമിഴ് ഭാഷ അതിപ്രധാനമായ വികാരമെന്ന് . ഒരു ഭാഷയും അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല. അംഗീകരിച്ചില്ലെങ്കിൽ വിദ്യാഭ്യാസമേഖലയ്ക്ക് പണം നൽകില്ലെന്ന് കേന്ദ്രം പറയുന്നു. കേന്ദ്രവും സംസ്ഥാനവും ഒത്തുകളിക്കുന്നുവെന്ന് വിജയ് ആരോപിച്ചു. അതേസമയം എൽകെജി-യുകെജി കുട്ടികൾ വഴക്കിടുന്നത് പോലെയാണെന്നും കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിൽ അന്ധർധാര സജീവമെന്നും വിജയ് പറഞ്ഞു.

ഇരുകൂട്ടരും ഹാഷ്ടാഗ് ഇട്ട് കളിക്കുകയാണ്. എല്ലാ ഭാഷയേയും അംഗീകരിക്കുന്നു. എന്നാൽ ഒരു ഭാഷയും അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല. ത്രിഭാഷാ നയത്തിനെ ടിവികെയും എതിർക്കുന്നുവെന്ന് വിജയ് ആവർത്തിച്ചു. അതേസമയം ചിലർക്ക് തന്റെ വരവ് അസ്വസ്ഥതയുണ്ടാക്കിയെന്നും വിജയ് പറഞ്ഞു. താൻ എന്താണ് പെട്ടെന്ന് ചെയ്യുന്നത് എന്നത് ചിന്തിച്ച് അവർക്ക് പേടിയായി.

തങ്ങൾ പറയുന്ന നുണ കേട്ട് ജനങ്ങൾ ഇനി വോട്ട് ചെയ്യില്ലെന്ന് അവർക്ക് മനസ്സിലായി. അതാണ് ഇന്നലെ വന്നവൻ എന്ന് പറഞ്ഞ് കളിയാക്കുന്നതെന്നും പണം എന്ന ചിന്തമാത്രമാണ് ചിലർക്ക് ഉള്ളതെന്നും വിജയ് കുറ്റപ്പെടുത്തി. അതേസമയമ് ഇത്തരക്കാരെ ഇവരെ രാഷ്ട്രീയത്തിൽ നിന്ന് ഓടിക്കണമെന്നും വിജയ് പറഞ്ഞു.

Latest Stories

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്