'അഫ്സൽ ഗുരുവിനെ പിന്തുണച്ചു, അതിഷി "ഡമ്മി മുഖ്യമന്ത്രി"യെന്ന് സ്വാതി മലിവാള്‍'; എംപിയോട് രാജി വെച്ച് പുറത്തു പോകാൻ ആവശ്യപ്പെട്ട് ആം ആദ്മി

ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷി മാർലേനയെ പ്രഖ്യാപിച്ചതിൽ കടുത്ത വിയോജിപ്പ് അറിയിച്ച രാജ്യസഭാ എംപി സ്വാതി മലിവാളിനോട് രാജി ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി. അതിഷിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കടുത്ത തൃപ്തി സ്വാതി മലിവാൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. അതിഷിയെ “ഡമ്മി മുഖ്യമന്ത്രി” എന്ന് വിശേഷിപ്പിച്ച സ്വാതി മലിവാൾ ഡൽഹിയുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

പാര്‍ലമെന്റ് ആക്രമണ കേസ് പ്രതി ഭീകരൻ അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റുന്നതിൽ നിന്ന് രക്ഷിക്കാൻ അതിഷിയുടെ മാതാപിതാക്കൾ ദയാഹർജി എഴുത്തിരുന്നു എന്നാണ് സ്വാതി ആരോപിക്കാത്തത്. ആതിഷിയുടെ മാതാപിതാക്കൾ എഴുതിയ കത്ത് എന്നവകാശപ്പെട്ട് ഒരു കത്തും അവർ എക്‌സിൽ പങ്കുവച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോൾ എഎപി സ്വാതി മലിവാളിനോട് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

“ഇന്ന് ഡൽഹിക്ക് വളരെ സങ്കടകരമായ ദിവസമാണ്. അഫ്‌സൽ ഗുരുവിനെ തൂക്കിലേട്ടാതിരിക്കാൻ നീണ്ട പോരാട്ടം നടത്തിയ കുടുംബത്തിൽ നിന്നുള്ള ഒരു സ്ത്രീയാണ് ഇന്ന് ഡൽഹിയിലെ മുഖ്യമന്ത്രിയാകുന്നത്. ഭീകരൻ അഫ്‌സൽ ഗുരുവിനെ രക്ഷിക്കാൻ അവളുടെ മാതാപിതാക്കൾ ബഹുമാനപ്പെട്ട രാഷ്ട്രപതിക്ക് ദയാഹർജി എഴുതി. അവരുടെ അഭിപ്രായത്തിൽ അഫ്സൽ ഗുരു നിരപരാധി ആയിരുന്നു. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി അഫ്സൽ ഗുരുവിനെ കുടുക്കിയതാണെനന്നായിരുന്നു അവരുടെ വാദം. അതിഷി മർലീന വെറും ഒരു ‘ഡമ്മി മുഖ്യമന്ത്രി’ ആണെങ്കിലും, ഈ വിഷയം രാജ്യത്തിൻ്റെ സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവം ഡൽഹിയെ സംരക്ഷിക്കട്ടെ!” – ഇതായിരുന്നു ആതിഷിയുടെ കുറിപ്പ്.

പാർലമെൻ്റിലേക്ക് അയച്ചത് ആം ആദ്മി പാർട്ടി ആണെങ്കിലും സ്വാതി വായിക്കുന്നത് ബിജെപിയുടെ സ്‌ക്രിപ്റ്റ് ആണെന്ന് മുതിർന്ന എഎപി നേതാവും എംഎൽഎയുമായ ദിലീപ് പാണ്ഡെ പറഞ്ഞു. നാണവും ധാർമ്മികതയും ഉണ്ടെങ്കിൽ രാജി വെച്ച് പുറത്തു പോകണം. രാജ്യസഭയിൽ എത്താൻ ഇനി ബിജെപി ടിക്കറ്റിൽ വഴി നോക്കണമെന്നും പാണ്ഡെ പറഞ്ഞു.

ഇന്ന് രാവിലെയാണ് കെജ്‌രിവാളിന്റെ പിൻഗാമിയായി അതിഷിയെ എഎപി നിയസഭ കക്ഷിയോഗം തിരഞ്ഞെടുത്തത്. എംഎല്‍എമാരുടെ യോഗത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ തന്നെയാണ് അതിഷിയുടെ പോര് മുന്നോട്ടുവച്ചത്. ഡൽഹി കല്‍ക്കാജി മണ്ഡലത്തില്‍ നിന്നുള്ള അംഗമാണ് അതിഷി. 11 വര്‍ഷത്തിനുശേഷമാണ് അരവിന്ദ് കെജ്‌രിവാളിനുശേഷം ഡൽഹിയില്‍ പുതിയ മുഖ്യമന്ത്രി വരുന്നത്. നിലവിലെ മന്ത്രിസഭയിൽ 14 വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് അതിഷി. എഎപിയുടെ ആദ്യ വനിത മുഖ്യമന്ത്രി കൂടിയാണ് അതിഷി മര്‍ലേന.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ