കുഞ്ഞിക്കാല് കാണാന്‍ കോഴിക്കുഞ്ഞിനെ വിഴുങ്ങി; ഉപദേശം മന്ത്രവാദിയുടേത്, യുവാവിന് ദാരുണാന്ത്യം

കുഞ്ഞിക്കാല് കാണാന്‍ കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ ചിന്ദ്കലോ ഗ്രാമത്തിലാണ് സംഭവം നടന്നത്. ആനന്ദ് യാദവ് എന്ന യുവാവിനാണ് കോഴിക്കുഞ്ഞിനെ വിഴുങ്ങിയതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. കോഴിക്കുഞ്ഞിനെ വിഴുങ്ങിയതിന് പിന്നാലെ യുവാവ് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ഇതേ തുടര്‍ന്ന് ഉടന്‍ തന്നെ ബന്ധുക്കള്‍ യുവാവിനെ അംബികാപൂരിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികളുണ്ടാകാനാണ് യുവാവ് കോഴിക്കുഞ്ഞിനെ വിഴുങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കുഞ്ഞിനെ വിഴുങ്ങിയതിന് പിന്നാലെ ശ്വാസതടസമുണ്ടായാണ് ആനന്ദിന് മരണം സംഭവിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏകദേശം 20 സെന്റിമീറ്റര്‍ നീളമുള്ള കോഴിക്കുഞ്ഞ് ശ്വാസനാളത്തെയും അന്നനാളത്തെയും തടസ്സപ്പെടുത്തുന്ന രീതിയില്‍ കുടുങ്ങിയതാണ് ആനന്ദിന്റെ മരണ കാരണം. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമായിട്ടും ആനന്ദിന് കുട്ടികളുണ്ടായിരുന്നില്ല. ഇതിന്റെ മനോവിഷമത്തിലായിരുന്നു ഇയാള്‍ ഏറെക്കാലമായി.

ഇതേ തുടര്‍ന്ന് ഇയാള്‍ ദീര്‍ഘകാലമായി ഗ്രാമത്തിലെ ഒരു മന്ത്രവാദിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കുട്ടികളുണ്ടാകാന്‍ മന്ത്രവാദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് യുവാവ് കോഴിക്കുഞ്ഞിനെ വിഴുങ്ങിയതെന്നാണ് ബന്ധുക്കളുടെ വാദം.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി