അഴിമതി ആ​രോപണം; അരവിന്ദ് കെജരിവാളിന്റെ ഡെപ്യൂട്ടി സെക്രട്ടറിക്ക് സസ്പെൻഷൻ

അഴിമതി ആ​രോപണത്തെ തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഡെപ്യൂട്ടി സെക്രട്ടറിക്കും രണ്ട് സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർക്കും സസ്പെൻഷൻ.  ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേനയാണ് സസ്പെൻഡ് ചെയ്യ്തുകൊണ്ടുള്ള ഉത്തരവിട്ടത്.

ഡെപ്യൂട്ടി സെക്രട്ടറിയായി ചുമതലയേറ്റ പ്രകാശ് ചന്ദ്ര ഠാക്കൂർ, വസന്ത് വിഹാർ എസ്ഡിഎം ഹർഷിത് ജെയിൻ, വിവേക് വിഹാർ എസ്ഡിഎം ദേവേന്ദർ ശർമ്മ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. അഴിമതി ആ​രോപിതർക്കെതിരെ അച്ചടക്ക നടപടികൾക്ക് ഉത്തരവിടുകയും ചെയ്തതായി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

കൽക്കാജി എക്സ്റ്റൻഷനിലെ ഇഡബ്ല്യുഎസ് ഫ്ളാറ്റുകളുടെ നിർമാണത്തിൽ അപാകത കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി ഡെവലപ്മെന്റ് അതോറിറ്റിയിലെ (ഡിഡിഎ) രണ്ട് അസിസ്റ്റന്റ് എഞ്ചിനീയർമാരെയും ലഫ്റ്റനന്റ് ഗവർണർ തിങ്കളാഴ്ച സസ്‌പെൻഡ് ചെയ്തിരുന്നു.

കഴിഞ്ഞയാഴ്‌ച ദേശീയ തലസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ലഫ് ഗവർണർ യോഗം വിളിച്ചിരുന്നു. ഡൽഹിയിൽ നിയമപ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് ചോദിച്ചറിഞ്ഞ ഗവർണർ രാജ്യതലസ്ഥാനത്ത് സ്ത്രീസുരക്ഷയ്ക്കും ക്രമാസമാധാനത്തിനും മുൻ‌തൂക്കം നൽകണമെന്നും കൂട്ടിച്ചേർത്തു.

Latest Stories

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം