ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

രാജ്യസഭാംഗത്വം രാജിവെച്ചതിന് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുമായി കൂടിക്കാഴ്ച നടത്തി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന സുഷ്മിത ദേവ്. രാജ്യസഭാംഗത്വം രാജിവെയ്ക്കുക മാത്രമല്ല തൃണമൂല്‍ കോണ്‍ഗ്രസിലെ എല്ലാ പദവികളില്‍ നിന്നും രാജിവെച്ചാണ് ബിജെപി മുഖ്യമന്ത്രിയെ കാണാനായി സുഷ്മിത ചെന്നത്. ഹിമന്തയുടെ ഡല്‍ഹിയിലെ വസതിയില്‍ ഇരുവരും കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ ആഴ്ച മാത്രം തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭ എംപി സ്ഥാനം രാജിവെക്കുന്ന രണ്ടാമത്തെയാളാണ് സുഷ്മിത. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ 20 ലോക്‌സഭ എംപിമാരും ബിജെപിയോട് കൂറ് പ്രഖ്യാപിച്ചിരുന്നു.

പശ്ചിമ ബംഗാളില്‍ ഭരണം നഷ്ടമായതോടെ മമത ബാനര്‍ജിയെ തഴഞ്ഞു അധികാരമോഹികള്‍ പാര്‍ട്ടി പരാജയപ്പെട്ട് മാസം ഒന്ന് കഴിയും മുമ്പ് തന്നെ എതിര്‍ പാളയം കയറുകയാണ്. മമതയുടെ വിശ്വസ്തനായിരുന്ന സുഖേന്ദു ശേഖര്‍ റോയ് രാജ്യസഭയില്‍ നിന്ന് രാജിവെച്ച് മൂന്നാം ദിവസമാണ് അടുത്ത രാജി ഉണ്ടായിരിക്കുന്നത്. പിന്നാലെ സുഷ്മിത ഹിമന്ത ബിശ്വ ശര്‍മയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നിലെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

ബിജെപിയില്‍ ചേരാനുള്ള നീക്കത്തിന് തുടക്കമാണോ രാജി എന്ന് തൃണമൂല്‍ കോണ്‍ഗ്ര് നേതൃത്വം ഉറ്റുനോക്കുന്നുണ്ട്. അസമിലെ കോണ്‍ഗ്രസ് നേതാവും സ്വാധീനമുള്ള ബംഗാളി നേതാവുമായ സന്തോഷ് മോഹന്‍ ദേവിന്റെ മകളായ സുഷ്മിത ദേവ് 2021 ലാണ് തൃണമൂലില്‍ ചേര്‍ന്നത്. നേരത്തെ അസമിലെ സില്‍ച്ചറില്‍ നിന്നുള്ള കോണ്‍ഗ്രസ് ലോക്‌സഭാ എംപിയായിരുന്നു സുഷ്മിത ദേവ്. 2019-ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമാണ് 2021-ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അതിവേഗം ഉയര്‍ന്നുവന്ന അവര്‍ ദേശീയ വക്താവായും പിന്നീട് രാജ്യസഭാംഗമായും തിരഞ്ഞെടുക്കപ്പെട്ടു. ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടതിന് ശേഷം പുറത്തുവന്ന അവരെ കണ്ട റിപ്പോര്‍ട്ടര്‍മാരുടെ അസം ബന്ധമുണ്ടോ എന്ന് ചോദ്യത്തിന് ആസാം ബന്ധം മാത്രമേയുള്ളൂ,’ എന്ന് ദേവ് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍, രാജിവെക്കാനുള്ള തീരുമാനം തന്റേത് മാത്രമാണെന്ന് അവര്‍ പറയുകയും ചെയ്തു.

‘ഈ തീരുമാനം എടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത് വളരെ നീണ്ട ഒരു കഥയാണ്, രാഷ്ട്രീയത്തില്‍ എല്ലാം വെളിപ്പെടുത്തേണ്ടതില്ല. രണ്ട് ബോട്ടുകളിലായി കഴിയുന്ന ഒരു അവസ്ഥയില്‍ ആയിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ഒരിക്കലും ഒരു പാര്‍ട്ടിയില്‍ തുടരുകയും മറ്റൊന്നിനെ സേവിക്കുകയും ചെയ്തിട്ടില്ല. തീരുമാനം എന്റേതാണ്, ഞാന്‍ ഒരു സ്വതന്ത്ര സ്ത്രീയാണ്. കുറച്ച് ദിവസത്തെ അവധി എടുക്കാന്‍ അനുവദിക്കൂ. ഞാന്‍ അസമിലെ ബരാക് താഴ്വരയില്‍ നിന്നാണ് വരുന്നത്. അസമിലെ ജനങ്ങളെ സേവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഭാവി പദ്ധതിയെക്കുറിച്ച് സൂചന നല്‍കി സുഷ്മിത ദേവ് പറഞ്ഞത് ഇതാണ്. അസം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നാണ് അവര്‍ പറയുന്നത്. ഹിമന്ത ശര്‍മ്മയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ചപ്പോള്‍, തനിക്ക് അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശം വേണമെന്നും തന്നെ നയിക്കാന്‍ ശരിയായ വ്യക്തി അദ്ദേഹമാണെന്ന് ഞാന്‍ കരുതുന്നുവെന്നും അവര്‍ പറഞ്ഞു.

തൃണമൂലിലെ പ്രശ്‌നങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍, താന്‍ അതില്‍ പങ്കാളിയല്ലെന്നും ‘മമത ദീദി’യെക്കുറിച്ച് ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും സുഷ്മിത പറഞ്ഞു.

പാര്‍ട്ടിക്കുള്ളിലെ കൊഴിഞ്ഞുപോക്കും വിമത നീക്കങ്ങളും തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ലോക്സഭയില്‍ നിന്നുള്ള 20 എംപിമാര്‍ ഇതിനോടകം തന്നെ സഖ്യം തിരിഞ്ഞ് എന്‍ഡിഎയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. വിമത നേതാവ് ഋതബ്രത ബാനര്‍ജിക്ക് 61 എംഎല്‍എമാര്‍ പിന്തുണ പ്രഖ്യാപിക്കുകയും അദ്ദേഹം പ്രതിപക്ഷനേതാവായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതോടെ തൃണമൂല്‍ നേതൃത്വം കൂടുതല്‍ പ്രതിസന്ധിയിലായിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ലമെന്റിലേക്കും ഈ ആഭ്യന്തര തര്‍ക്കം വ്യാപിച്ചത്.

Latest Stories

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി

ബിജെപി അട്ടിമറിയുടെ മധ്യപ്രദേശ് മുഖം, ക്രോസ് വോട്ടിംഗ് നടക്കില്ലെന്ന് കണ്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിച്ചു; മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത് സ്വകാര്യ അന്യായത്തിലെ 'എതിര്‍കക്ഷി' എന്നതിന്റെ പേരില്‍

'തമിഴ്നാടിന് സിങ്കപ്പെണ്ണ്'; വാഗ്ദാനം ചെയ്‌ത 'സിങ്കപ്പെൺ ടാസ്‌ക് ഫോഴ്‌സിൻ്റെ' ഉദ്ഘാടനം നിർവഹിച്ച് വിജയ്, കുറ്റവാളികൾക്കെതിരെ കർശന നടപടി

തമിഴക രാഷ്ട്രീയത്തിൽ വീണ്ടും ട്വിസ്റ്റ്; രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാർട്ടിയിൽ ചേരും

'മുഖത്ത് വെടിയുണ്ട തുളച്ചുകയറിയിട്ടും പിന്മാറിയില്ല, കൊടുംഭീകരനെ വധിച്ചു... ശത്രുക്കൾക്ക് മുന്നിൽ പതറാത്ത ധീരത'; ആരാണ് രാഷ്ട്രപതി കീർത്തിചക്ര സമ്മാനിച്ച ലാൻസ് നായിക് മീനാച്ചി സുന്ദരം