കോൺഗ്രസിൽ നിന്ന് രാജിവെച്ച പ്രമുഖ വനിതാ നേതാവ് സുഷ്മിത ദേവ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി സുഷ്മിതയെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
‘പൊതുസേവനത്തിൽ ഇനി പുതിയ അദ്ധ്യായം ആരംഭിക്കുന്നു’വെന്ന് അറിയിച്ചാണ് സുഷ്മിത രാജിവെച്ചത്. രാജിക്കത്ത് പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി മണിക്കൂറുകൾക്കകം സുഷ്മിത തൃണമൂൽ പാളയത്തിലെത്തി.
അതേസമയം സുഷ്മിത ദേവിന്റെ രാജിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവ് കപിൽ സിബൽ രംഗത്തെത്തി.
യുവനേതാക്കൾ കൊഴിഞ്ഞു പോവുമ്പോൾ പാർട്ടി നേതൃത്വം കണ്ണടയ്ക്കുകയാണെന്ന് കപിൽ സിബൽ ട്വീറ്റ് ചെയ്തു. യുവനേതാക്കളുടെ കൊഴിഞ്ഞുപോക്കിൽ പലപ്പോഴും പഴി കേൾക്കുന്നത് ഞങ്ങൾ മുതിർന്ന നേതാക്കളാണെന്നും അദ്ദേഹം കുറിച്ചു.