ആധാറിൽ കേന്ദ്രത്തിനെതിരെ സുപ്രീം കോടതി;വീടില്ലാത്തവർക്ക് ആധാർ എങ്ങനെ നല്‍കും ?

ആധാർ വിഷയത്തിൽ സർക്കാരിനെതിരെ സുപ്രീംകോടതി.രാ​ജ്യ​ത്ത് വീടില്ലാതെ തെരുവിൽ കഴിയുന്ന ലക്ഷക്കണക്കിന് പേർക്ക് എങ്ങിനെ ആധാർ നൽകുമെന്നാണ് സുപ്രീം കോടതി ചോദിച്ചത്. വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് ആ​വ​ശ്യ​ത്തി​ന് രാ​ത്രി​കാ​ല അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ൾ ഇ​ല്ലാ​ത്ത​തു സം​ബ​ന്ധി​ച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ചോദിച്ചത്.

“കി​ട​പ്പാ​ട​മി​ല്ലാ​ത്ത ദ​രി​ദ്ര​ർ​ക്ക് ആധാർ ഇല്ലാതെ ക്ഷേ​മ പ​ദ്ധ​തി​ക​ളുടെ ആനുകൂല്യം എങ്ങിനെ നൽകും? ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കു​ന്പോ​ൾ ല​ക്ഷ​ക്ക​ണ​ക്കി​നു വ​രു​ന്ന വീ​ടും സ്ഥി​ര​മാ​യ മേ​ൽ​വി​ലാ​സ​വും ഇ​ല്ലാ​ത്ത​വ​ർ​ എന്താണ് ചെയ്യുക?” സു​പ്രീം​കോ​ട​തി ചോ​ദി​ച്ച​ത്.

രാജ്യത്ത് 2011ൽ നടത്തിയ അവസാന ജനസംഖ്യ കണക്കെടുപ്പ് പ്രകാരം 1.7 കോടി പേരാണ് വീടില്ലാതെ തെരുവിൽ കഴിയുന്നത്. വീ​ടി​ല്ലാ​ത്താ​വ​ർ ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മ​ല്ലെ​ന്നാ​ണോ ഇ​തു​കൊ​ണ്ട് അ​ർ​ഥ​മാ​ക്കു​ന്ന​തെ​ന്നാ​ണ് സു​പ്രീം​കോ​ട​തി സാ​മൂ​ഹ്യ​നീ​തി ബെ​ഞ്ച് അ​ധ്യ​ക്ഷ​നാ​യ ജ​സ്റ്റീ​സ് മ​ദ​ൻ ബി. ​ലോ​ക്കൂ​ർ ചോ​ദി​ച്ച​ത്.വ​ട​ക്കേ ഇ​ന്ത്യ അതിശൈത്യത്തിൽ വിറച്ചുനിൽക്കുന്ന കാലത്ത് തെരുവിൽ കഴിയുന്നവരുടെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടുകയായിരുന്നു അദ്ദേഹം. രാ​ത്രി​സ​ങ്കേ​ത​ങ്ങ​ളുടെ കുറവിൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ർ​പ്ര​ദേ​ശ് ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ