ഐ.ഐ.ടി ഗുവാഹത്തിയില്‍ ജപ്പാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത നിലയില്‍

ഐ.ഐ.ടി ഗുവാഹത്തിയില്‍ ജപ്പാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച മൂന്നിനും മൂന്നരയ്ക്കും ഇടയിലാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്ന് ഐഐടി ഗുവാഹത്തി പബ്ലിക് റിലേഷന്‍ ഓഫീസര്‍ അറിയിച്ചു. ജപ്പാനിലെ ജിഫു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയായ ഇവര്‍ മൂന്ന് മാസത്തെ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് ഐഐടി ഗുവാഹത്തിയില്‍ എത്തിയത്. ഈ നവംബറില്‍ പ്രോഗ്രാം കഴിഞ്ഞിരുന്നു.

ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനിയുടെ മുറി അകത്തുനിന്ന് പൂട്ടിയ നിലയില്‍ കണ്ടതോടെ സുഹൃത്തുകള്‍ വാതിലില്‍ മുട്ടിവിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ഇതോടെ ഇവര്‍ ഐ.ഐ.ടി മേധാവികളെ വിവരം അറിയിക്കുകയായിരുന്നു. പൊലീസിന്റെ സഹായത്തോടെ അധികൃതര്‍ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കേന്ദ്ര ആഭ്യന്തര- വിദേശകാര്യ മന്ത്രാലയങ്ങളില്‍ ഐ.ഐ.ടി മേധാവികള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ മികച്ച ടെക്നിക്കല്‍ യൂണിവേഴ്സിറ്റികളില്‍ ഒന്നായ ഐഐടി ഗുവാഹത്തിയില്‍ നേരത്തെയും വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. 2019 ജനുവരിയില്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ള ബിടെക് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരുന്നു.

Latest Stories

സിനിമയോ സിനിമാതാരങ്ങളോ ഈ ലോകത്തിന്‍റെ നിലനില്‍പ്പിന് ഒഴിവാക്കാന്‍ പറ്റാത്ത ഘടകങ്ങളല്ല, ഫഹദ് പറഞ്ഞതിൽ കാര്യമുണ്ട്; പ്രതികരണവുമായി പൃഥ്വിരാജ്

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം

കോണ്‍ഗ്രസിന് നല്‍കുന്ന ഓരോ വോട്ടും പാകിസ്താനുള്ള വോട്ടുകള്‍; മമ്മൂട്ടിയുടെ പഴയ നായിക വിദ്വേഷം തുപ്പി; കേസെടുത്ത് തെലുങ്കാന പൊലീസ്

കെജ്രിവാളിന് ലഭിച്ചത് ജാമ്യമല്ല; ഇടക്കാല ആശ്വാസം മാത്രം; അഴിമതി കേസ് ജനങ്ങള്‍ മറന്നിട്ടില്ലെന്ന് അമിത്ഷാ