മോഷണക്കുറ്റം ആരോപിച്ച് വിവസ്ത്രയാക്കി പരിശോധന; ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

മോഷണക്കുറ്റം ആരോപിച്ച് പരിശോധന നടത്തിയതില്‍ മനംനൊന്ത് ഒന്‍പതാം ക്ലാസുകാരി ജീവനൊടുക്കി. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ കദമ്പൂരിലാണ് സംഭവം നടന്നത്. അദ്ധ്യാപിക മോഷണക്കുറ്റം ആരോപിച്ച് വിദ്യാര്‍ത്ഥിനിയുടെ വസ്ത്രം അഴിച്ച് പരിശോധിച്ചിരുന്നു. കദമ്പൂര്‍ സ്വദേശിനി ദിവ്യ ബാര്‍ക്കല്‍ ആണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചത്.

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ സഹപാഠിയുടെ കൈവശമുണ്ടായിരുന്ന 2,000രൂപ നഷ്ടമായിരുന്നു. ഇതേ തുടര്‍ന്ന് അദ്ധ്യാപകര്‍ ക്ലാസിലെ എല്ലാ കുട്ടികളുടെയും ബാഗുകള്‍ പരിശോധിച്ചു. എന്നാല്‍ പണം കണ്ടെത്താന്‍ സാധിച്ചില്ല. പിന്നാലെ അദ്ധ്യാപിക ദിവ്യ ഉള്‍പ്പെടെ മൂന്ന് കുട്ടികളെ സ്റ്റാഫ് റൂമിലെത്തിച്ച് വസ്ത്രം അഴിച്ച് പരിശോധിക്കുകയായിരുന്നു.

സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയത് മുതല്‍ പെണ്‍കുട്ടി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നതായി വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടി മുറി അകത്തുനിന്ന് അടച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മാതാപിതാക്കള്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Latest Stories

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ

'ആരോപണം അടിസ്ഥാനരഹിതം, മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ല'; കമ്പി മാറിയിട്ടെന്ന പരാതിയിൽ അസ്ഥിരോഗവിഭാഗം മേധാവി

ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ട യുവാവ് അറസ്റ്റില്‍; അതിക്രമം അന്യ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍

IPL 2024: ഈ സ്വഭാവം കൊണ്ടാണ് ഇവര്‍ എങ്ങും എത്താതെ പോകുന്നത്; ബെംഗളൂരുവില്‍ ധോണിയോട് അനാദരവ്; ആര്‍സിബി കളിക്കാര്‍ക്കെതിരെ മുന്‍ താരങ്ങള്‍

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്ടർ, ഗർഭസ്ഥശിശു മരിച്ചു; സർക്കാർ ആശുപത്രിക്കെതിരെ പരാതി

സെക്രട്ടേറിയറ്റ് ഉപരോധ സമരം ഫലം കണ്ടിരുന്നു; സോളാര്‍ സമര വിവാദത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍

ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന ജീപ്പ് ഡ്രൈവർ; മാസ് മാത്രമല്ല ഈ ടർബോ ജോസ്; മിഥുൻ മാനുവൽ തോമസ് പറയുന്നു