പാലാ ബിഷപ്പിന്‍റേത് വികലമായ ചിന്തയെ വെളിപ്പെടുത്തുന്ന പ്രസ്താവന: പി ചിദംബരം

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ ‘നാർക്കോട്ടിക് ജിഹാദ്’ പരാമർശം തന്നെപ്പോലെ തന്നെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെയും വേദനിപ്പിക്കുന്ന ഒന്നാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. ‘പ്രണയവും’ ‘മയക്കുമരുന്നും’ യഥാർത്ഥമാണെങ്കിലും, ജിഹാദ് എന്ന വാക്കിനെ സ്നേഹത്തോടും മയക്കുമരുന്നിനോടും ചേർക്കുന്നത് വികലമായ ചിന്തയെ ആണ് വെളിപ്പെടുത്തുന്നത് എന്നും ചിദംബരം ഇന്ത്യൻ എക്സ്പ്രെസ്സിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു.

നാർക്കോട്ടിക് ജിഹാദ് പരാമർശത്തിന്റെ ഉദ്ദേശ്യം വ്യക്തമാണ്. ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മറുവശത്ത് ഇസ്ലാം മതവിശ്വാസികൾക്കുമിടയിൽ സാമുദായിക സംഘർഷം ഉണ്ടാക്കാനാണ് അത്. മതഭ്രാന്തന്മാരെ സംബന്ധിച്ച് ഇസ്ലാംമതവിശ്വാസികൾ അന്യരാണ് എന്നും ചിദംബരം പറഞ്ഞു.

മതഭ്രാന്ത് വാക്കുകളിലൂടെയോ പ്രവൃത്തികളിലൂടെയോ അല്ലെങ്കിൽ വിവേചനത്തിന്റെ സൂക്ഷ്മ മാർഗങ്ങളിലൂടെയോ പ്രകടിപ്പിക്കപ്പെടുന്നു എങ്കിൽ ഒരു മതേതര രാഷ്ട്രം അതിന് അറുതി വരുത്തണം. ഇന്ത്യയിലെ ഇസ്ലാം ‘വിപുലീകരണവാദിയാണ്’ എന്നതിന് തെളിവുകളൊന്നുമില്ല എന്നും 2021 ജൂണിൽ പ്രസിദ്ധീകരിച്ച PEW സർവ്വേ, അത്തരം പല കെട്ടുകഥകളും അസത്യങ്ങളും കാറ്റിൽ പറത്തി എന്നും ചിദംബരം ലേഖനത്തിൽ പറഞ്ഞു.

ഹിന്ദു തീവ്ര വലതുപക്ഷം പാലാ ബിഷപ്പിനെ പിന്തുണയ്ക്കുന്നതിൽ അദ്ഭുതപ്പെടാനില്ല. രണ്ടുപേരും ലക്ഷ്യമിടുന്നത് മുസ്ലീങ്ങളെയാണ്. ഹിന്ദു തീവ്ര വലതുപക്ഷം ക്രിസ്ത്യാനികളെ അന്യരായി പരിഗണിച്ച സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാം ഓർക്കണം. ഒരു വിഭാഗത്തെയും അന്യവത്കരിക്കുന്നത് അംഗീകരിക്കാനാവില്ല. ഒരു മതത്തിനോ മതവിഭാഗത്തിനോ മറ്റൊന്നിനെ കീഴടക്കാൻ കഴിയില്ല എന്നും ചിദംബരം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ പാലാ ബിഷപ്പിന്റെ പരാമർശങ്ങളെ തള്ളിപ്പറഞ്ഞതിൽ തനിക്ക് സന്തോഷമുണ്ട് എന്ന് ചിദംബരം പറഞ്ഞു.”ഇത്തരം തെറ്റായ സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സർക്കാർ കടുത്ത നിലപടെടുക്കും” എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് ഡി ഡി സതീശൻ പിന്തുണച്ചതിലും തനിക്ക് സന്തോഷമുണ്ട് എന്നും ചിദംബരം പറഞ്ഞു.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി