ശ്രീലങ്കയിലെ കാറ്റാടിപ്പാട നിര്‍മ്മാണം; അദാനി ഗ്രൂപ്പിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

അദാനി ഗ്രൂപ്പിനെതിരെ ശ്രീലങ്കയില്‍ വന്‍ പ്രതിഷേധം. ശ്രീലങ്കയിലെ വടക്കു കിഴക്കന്‍ മാന്നാറില്‍ 50 മെഗാവാട്ടിന്റെ കാറ്റാടിപ്പാടം നിര്‍മിക്കാനുള്ള കരാർ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയതിനെ തുടർന്നാണ് പ്രതിഷേധം ശക്തമായത്. ആയിരക്കണക്കിനാളുകളാണ് കോളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷൻ ഓഫിസിലേക്കു മാര്‍ച്ച് നടത്തിയത്.

തന്ത്രപ്രധാന മേഖലയിലെ കരാര്‍ ഇന്ത്യന്‍ കമ്പനിക്കു നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കന്‍ പ്രസിഡന്റ്  ഗോതബായ രജപക്സെയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തലാണ് പ്രതിഷേധങ്ങള്‍ക്കു കാരണം.

പാര്‍ലമെന്ററി മേല്‍നോട്ട സമിതി മുന്‍പാകെ സിലോണ്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഫെര്‍ണ്ടിനാന്റോയാണു വെളിപ്പെടുത്തല്‍ നടത്തിയത്.
എന്നാൽ പ്രസിഡന്റ് ഗോതബായ രജപക്സെ തള്ളിപ്പറഞ്ഞതിനു പിന്നാലെ ഫെര്‍ണ്ടിനാന്റോയ്ക്കു ചെയർമാൻ സ്ഥാനം നഷ്ടമായി.

ഇതോടെ, വിഷയം ഗോള്‍ഫേസില്‍ പ്രസിഡന്റിന്റെ രാജിയാവശ്യപ്പെട്ട് സമരം ചെയ്യുന്ന ജനകീയപ്രക്ഷോഭകര്‍ ഏറ്റെടുക്കുകയായിരുന്നു. അതേ സമയം ശ്രീലങ്കയുടെ ആവശ്യം പരിഗണിച്ചാണ് നിക്ഷേപത്തിനു തയാറായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗമാണ് പദ്ധതിയെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ