പക്ഷി ഇടിച്ച് വിമാനത്തിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

പറക്കുന്നതിനിടെ വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് തീ പിടിച്ചു. സ്പൈസ് ജെറ്റിന്റെ പാറ്റ്ന-ഡൽഹി വിമാനത്തിനാണ് തീപിടിച്ചത്. 185 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന വിമാനം അടിയന്തരമായി പാറ്റ്ന വിമാനത്താവളത്തിൽ ഇറക്കിയതായി ഡിജിസിഎ അറിയിച്ചു.

പാറ്റ്ന വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ, വിമാനത്തിന്റെ എഞ്ചിനുകളിൽ ഒന്നിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് തീപിടിക്കുകയായിരുന്നു വെന്നും ഡിജിസിഎ അറിയിച്ചു. തുടർന്ന് എഞ്ചിൻ ഓഫ് ചെയ്ത പൈലറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നുവെന്ന കാര്യം സ്പൈസ് ജെറ്റ് അധികൃതരും സ്ഥിരീകരിച്ചു.

വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് പാറ്റ്ന വിമാനത്താവള അധികൃതർ അറിയിച്ചു. പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനത്തിന് തീപിടിച്ച കാര്യം പ്രദേശവാസികളാണ് അധികൃതരെ അറിയിച്ചത്.

പാറ്റ്ന ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രശേഖർ സിംഗ് ഇക്കാര്യം സ്ഥിരീകരിച്ചു. വൻ ദുരന്തമാണ് ഒഴിവായതെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത