മണിപ്പൂർ സന്ദർശിക്കാൻ സുപ്രീംകോടതി ജഡ്ജിമാരുടെ പ്രത്യേക സംഘം; ഗുവാഹത്തിയിൽ എത്തി

മണിപ്പൂർ സന്ദര്‍ശിക്കാൻ സുപ്രീംകോടതി ജഡ്ജിമാരുടെ പ്രത്യേക സംഘം. ജസ്റ്റിസ് ബിആർ ഗവായിയുടെ നേതൃത്വത്തിലുള്ള സംഘം മണിപ്പൂരിലേക്ക് എത്തി. മണിപ്പൂരിലെ കലാപബാധിതർ താമസിക്കുന്ന ക്യാമ്പുകളിലാണ് സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം സന്ദർശിക്കുന്നത്. ഗുവാഹത്തിയിൽ എത്തിയ സംഘം ഇവിടെ നിന്ന് ഇംഫാലിലേക്ക് തിരിക്കും.

സംഘത്തിലെ അംഗം ജസ്റ്റിസ് എൻ കോടീശ്വർ സിങ്, കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പൂർ സന്ദർശിക്കില്ല. മെയ്തി വിഭാഗത്തിൽപ്പെട്ട ജസ്റ്റിസ് എൻ കെ സിങ് കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പൂർ സന്ദർശിച്ചാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എൻകെ സിങ് ഈ മേഖലയിലേക്ക് പോകുന്നില്ല എന്ന് തീരുമാനത്തിലേക്ക് എത്തിയത്. കലാപബാധിതർക്ക് നിയമസഹായവും, മാനുഷിക സഹായവും ലഭ്യമാക്കുന്നതിനെ സംബന്ധിച്ചുള്ള ചർച്ചയും ഈ സംഘം നടത്തും.

മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് വിവിധ കേസുകൾ നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിൽ കൂടിയാണ് ഇപ്പോൾ ജഡ്‌ജിമാരുടെ പ്രത്യേക സംഘം മണിപ്പൂരിലേക്ക് പോകുന്നത്. നേരത്തെ കലാപത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്ന് വനിതാ ജഡ്ജിമാർ അടങ്ങുന്ന സമിതിക്ക് സുപ്രീംകോടതി രൂപം നൽകിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ