'സംസാരിക്കുന്നത് പാകിസ്ഥാൻ ഭാഷ, അതിശയിക്കാനൊന്നുമില്ല'; രാഹുൽ ഗാന്ധിയെയും അസിം മുനീറിനേയും ചേർത്തുള്ള ചിത്രവുമായി ബിജെപി നേതാവ്

രാഹുൽ ഗാന്ധിയെയും അസിം മുനീറിനേയും ചേർത്തുള്ള ചിത്രവുമായി ബിജെപി നേതാവ് അമിത് മാളവ്യ. എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് ഇത്തരത്തിൽ പാതി പാതി ചേർത്ത രണ്ടുപേരുടെയും ചിത്രം ബിജെപി നേതാവ് പുറത്ത് വിട്ടത്. രാഹുൽ സംസാരിക്കുന്നത് പാകിസ്ഥാൻ ഭാഷയെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു.

എത്ര ഇന്ത്യൻ വിമാനങ്ങൾ നഷ്ടപ്പെട്ടുവെന്ന് ചോദിക്കുന്ന രാഹുലിന് പാക് വിമാനങ്ങളെ കുറിച്ച് മിണ്ടാട്ടമില്ലെന്നും പോസ്റ്റിൽ അമിത് മാളവ്യ പറയുന്നു. പാകിസ്ഥാന്‍റെ പരമോന്നത ബഹുമതിയായ നിഷാൻ ഇ പാകിസ്ഥാനാണോ രാഹുലിന്‍റെ ലക്ഷ്യമെന്നും അമിത് മാളവ്യ പരിഹസിച്ചു. രാഹുലിന്‍റേറെയും അസിം മുനീറിന്‍റേയും മുഖം ചേർത്തുള്ള ചിത്രവും അമിത് മാളവ്യ പുറത്ത് വിട്ടു.

‘രാഹുൽ ഗാന്ധി പാകിസ്ഥാന്റെയും അതിന്റെ ഗുണഭോക്താക്കളുടെയും ഭാഷയിൽ സംസാരിക്കുന്നതിൽ അതിശയിക്കാനില്ല. ഇന്ത്യയുടെ ആധിപത്യം വ്യക്തമായി പ്രകടമാക്കുന്ന #OperationSindoor എന്ന കുറ്റമറ്റ പദ്ധതിക്ക് പ്രധാനമന്ത്രിയെ അദ്ദേഹം അഭിനന്ദിച്ചിട്ടില്ല. പകരം, നമുക്ക് എത്ര ജെറ്റുകൾ നഷ്ടപ്പെട്ടു എന്ന് അദ്ദേഹം ആവർത്തിച്ച് ചോദിക്കുന്നു – DGMO ബ്രീഫിംഗുകളിൽ ഇതിനകം തന്നെ ഈ ചോദ്യം പരാമർശിച്ചിട്ടുണ്ട്. കൗതുകകരമെന്നു പറയട്ടെ, സംഘർഷത്തിനിടെ എത്ര പാകിസ്ഥാൻ ജെറ്റുകൾ വെടിവച്ചു വീഴ്ത്തിയെന്നോ, ഇന്ത്യൻ സൈന്യം പാകിസ്ഥാൻ വ്യോമതാവളങ്ങൾ ആക്രമിച്ചപ്പോൾ എത്രയെണ്ണം അവയുടെ ഹാംഗറുകളിൽ നിർത്തിയിട്ടിരിക്കെ നശിപ്പിക്കപ്പെട്ടെന്നോ അദ്ദേഹം ഒരിക്കൽ പോലും അന്വേഷിച്ചിട്ടില്ല.’- അമിത് മാളവ്യ കുറിച്ചു


Latest Stories

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം