സോണിയ ഗാന്ധി ഉൾപ്പെടെ 14 എംപിമാർ രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു

മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉൾപ്പെടെ 14 രാഷ്ട്രീയ നേതാക്കൾ രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. വൈസ് പ്രസിഡണ്ടും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻഖറിൻ്റെ നേതൃത്വത്തിൽ ഡൽഹിയിലെ പുതിയ പാർലമെൻ്റ് മന്ദിരത്തിലാണ് പുതുതായി അംഗത്വമെടുത്ത എംപിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.

ആദ്യമായാണ് സോണിയാ ഗാന്ധി രാജ്യസഭാംഗമാകുന്നത്. രാജസ്ഥാനിൽ നിന്ന് മത്സരിച്ചന് സോണിയാ ഗാന്ധി രാജ്യസഭയിൽ എത്തിയത്. സഭാ നേതാവ് പിയൂഷ് ഗോയൽ, കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ എന്നിവരുടെ സാന്നിധ്യത്തിലാണ് അവർ സത്യപ്രതിജ്ഞ ചെയ്തത്. പ്രിയങ്ക ഗാന്ധി വധേരയും ചടങ്ങിൽ പങ്കെടുത്തു.

ഒഡീഷയിൽ നിന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും സത്യപ്രതിജ്ഞ ചെയ്തു. കർണാടകയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളായ അജയ് മാക്കൻ, സയ്യിദ് നസീർ ഹുസൈൻ, ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി നേതാവ് ആർപിഎൻ സിംഗ്, പശ്ചിമ ബംഗാളിൽ നിന്നുള്ള ബിജെപി അംഗം സമിക് ഭട്ടാചാര്യ എന്നിവരുൾപ്പെടെ 14 പേർ രാജ്യസഭയിൽ സത്യപ്രതിജ്ഞ ചെയ്തു.

ബിഹാറിൽ നിന്നുള്ള അംഗമായി ജെഡിയുവിലെ സഞ്ജയ് കുമാർ ഝായും ഒഡീഷയിൽ നിന്നുള്ള ബിജെഡി അംഗങ്ങളായ സുഭാഷിഷ് ഖുന്തിയ, ദേബാശിഷ് ​​സാമന്തരായ് എന്നിവരും രാജസ്ഥാനെ പ്രതിനിധീകരിച്ച് ബിജെപിയുടെ മദൻ റാത്തോഡ് ആർഎസ് അംഗമായും സത്യപ്രതിജ്ഞ ചെയ്തു.

ഇന്ന് സത്യപ്രതിജ്ഞ ചെയ്ത രാജ്യസഭാ എംപിമാരുടെ പട്ടിക

സോണിയാ ഗാന്ധി (കോൺഗ്രസ്) – രാജസ്ഥാൻ

അശ്വിനി വൈഷ്ണവ് (ബിജെപി) – ഒഡീഷ

അജയ് മാക്കൻ (കോൺഗ്രസ്) – കർണാടക

സയ്യിദ് നസീർ ഹുസൈൻ (കോൺഗ്രസ്) – കർണാടക

ആർഎൻപി സിംഗ് (ബിജെപി) – ഉത്തർപ്രദേശ്

സമിക് ഭട്ടാചാര്യ (ബിജെപി) – പശ്ചിമ ബംഗാൾ

സഞ്ജയ് കുമാർ ഝാ (ജെഡിയു) – ബീഹാർ

സുഭാഷിഷ് ഖുന്തിയ (ബിജെഡി) – ഒഡീഷ

ദേബാശിഷ് ​​സമന്തരായ് (ബിജെഡി) – ഒഡീഷ

മദൻ റാത്തോഡ് (ബിജെപി) – രാജസ്ഥാൻ

ഗൊല്ല ബാബുറാവു (വൈഎസ്ആർസിപി) – തെലങ്കാന

മേദ രഘുനാഥ റെഡ്ഡി (വൈഎസ്ആർസിപി) – തെലങ്കാന

യെരം വെങ്കട സുബ്ബ റെഡ്ഡി (വൈഎസ്ആർസിപി) – തെലങ്കാന

രവി ചന്ദ്ര വഡ്ഡിരാജു (ബിആർഎസ്) – തെലങ്കാന

Latest Stories

അപ്രതീക്ഷിത തടസത്തെ നേരിടാനുള്ള പരീക്ഷണം; ഓഹരി വിപണി ഇന്ന് തുറന്നു; പ്രത്യേക വ്യാപാരം ആരംഭിച്ചു; വില്‍ക്കാനും വാങ്ങാനുമുള്ള മാറ്റങ്ങള്‍ അറിയാം

IPL 2024: എടാ അന്നവന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ നീ ഇന്ന് കാണുന്ന കോഹ്‌ലി ആകില്ലായിരുന്നു; താരത്തെ വീണ്ടും ചൊറിഞ്ഞ് സുനിൽ ഗവാസ്‌കർ

രാജ്യം അഞ്ചാംഘട്ട വോട്ടെടുപ്പിലേക്ക്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, അമേഠിയും റായ്ബറേലിയും പ്രധാന മണ്ഡലങ്ങൾ

എന്റെ മകനെ നിങ്ങളുടെ മകനായി പരിഗണിക്കണം; രാഹുല്‍ ഒരിക്കലും നിരാശപ്പെടുത്തില്ല; ഞങ്ങളുടെ കുടുംബ വേര് ഈ മണ്ണില്‍; റായ്ബറേലിയിലെ വോട്ടര്‍മാരോട് സോണിയ

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്..; വെളിപ്പെടുത്തി നാദിര്‍ഷ

അയാൾ വരുന്നു പുതിയ ചില കളികൾ കാണാനും ചിലത് പഠിപ്പിക്കാനും, ഇന്ത്യൻ പരിശീലകനാകാൻ ഇതിഹാസത്തെ സമീപിച്ച് ബിസിസിഐ; ഒരൊറ്റ എസ് നാളെ ചരിത്രമാകും

ആരാണ് ജീവിതത്തിലെ ആ 'സ്‌പെഷ്യല്‍ വ്യക്തി'? ഉത്തരം നല്‍കി പ്രഭാസ്; ചര്‍ച്ചയായി പുതിയ പോസ്റ്റ്

വിദേശയാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി കേരളത്തില്‍;  സ്വീകരിക്കാന്‍ ഉന്നത ദ്യോഗസ്ഥരെത്തിയില്ല; ചോദ്യങ്ങളോട് പ്രതികരിക്കാതെ പിണറായി

ഹോട്ട് പ്രേതങ്ങളും ഹിറ്റ് കോമഡിയും, കോളിവുഡിന്റെ സീന്‍ മാറ്റി 'അരണ്‍മനൈ 4'; 100 കോടിയിലേക്ക് കുതിച്ച് ചിത്രം, ഇതുവരെയുള്ള കളക്ഷന്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനയ്യകുമാറിന് നേരേ ആക്രമണം; പിന്നില്‍ സംഘപരിവാര്‍ ശക്തികളെന്ന് കോണ്‍ഗ്രസ്