അമേഠിയില്‍ രാഹുലിന് ഭീഷണിയായി കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ വിമതനായി മത്സരിക്കും, മുസ്ലിം വോട്ടുകള്‍ സമാഹരിക്കുമെന്നും മുന്നറിയിപ്പ്

അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയ്ക്ക് എതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ഹാജി സുല്‍ത്താന്‍ ഖാന്റെ മകന്‍. കോണ്‍ഗ്രസ് പ്രാദേശിക നേതാവായ ഹാജി ഹാറൂണ്‍ റഷീദാണ് ഇവിടെ വിമതനായി മത്സരിക്കുന്നത്.
പല തിരഞ്ഞെടുപ്പുകളിലും രാജീവ് ഗാന്ധിയുടെയും രാഹുല്‍ഗാന്ധിയുടെയും നോമിനേഷന്‍ ഫോമുകളില്‍ നോമിനിയായി ഒപ്പിട്ട നേതാവാണ് ഹാജി സുല്‍ത്താന്‍.

പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം മുസ്ലിം സമുദായത്തെ അവഗണിച്ചെന്ന് ആരോപിച്ചാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഹാറൂണ്‍ റഷീദ് മത്സരത്തിനിറങ്ങുന്നത്. അമേഠിയില്‍ 6.5 ലക്ഷം മുസ്ലിം വോട്ടര്‍മാരുണ്ടെന്നും ഇവരെല്ലാം കോണ്‍ഗ്രസിന് എതിരായി വോട്ടു ചെയ്യുമെന്നും ഹാറൂണ്‍ അവകാശപ്പെടുന്നു.

2004ല്‍ സോണിയാഗാന്ധി രാഹുലിന് ഒഴിഞ്ഞു കൊടുത്ത അമേഠി മണ്ഡലം 1967ല്‍ രൂപീകൃതമായതിന് ശേഷം രണ്ടു തവണ മാത്രമാണ് കോണ്‍ഗ്രസിനെ കൈവിട്ടു പോയത്. 2004 ലെ തിഞ്ഞെടുപ്പില്‍ 2,90,853 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാഹുല്‍ ജയിച്ചു തുടങ്ങിയ മണ്ഡലത്തില്‍ 2014ല്‍ രാഹുലിന്റെ ഭൂരിപക്ഷം 1,07,903 ആയി കുറഞ്ഞിരുന്നു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍