ഈ ഒരു ഒറ്റ ഗുളിക മതി, ജീവിതം മാറി മറിയാന്‍; അമിത വണ്ണത്തിനും ടൈപ്പ് ടു പ്രമേഹത്തിനും ഒരൊറ്റ ഗുളികയില്‍ പരിഹാരം; എലി ലില്ലിയുടെ ഗുളിക ഇന്ത്യയിലെത്തുന്നു

ആഗോളതലത്തില്‍ പരീക്ഷണങ്ങള്‍ തുടരവെ അമിത വണ്ണത്തിനും ടൈപ്പ് ടു പ്രമേഹത്തിനും ഗുളികയുമായി യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി. കുത്തിവയ്പ്പ് ഒഴിവാക്കി ഗുളികയിലൂടെ ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സാരീതിയാണ് യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ എലി ലില്ലിയുടെ പരീക്ഷണങ്ങളില്‍ പിറവി കൊണ്ടിരിക്കുന്നത്.

എലി ലില്ലിയുടെ പുതിയ കണ്ടുപിടുത്തം മനുഷ്യരില്‍ എട്ട് ശതമാനത്തോളം ഭാരം കുറയ്ക്കാനും ടൈപ്പ് ടു പ്രമേഹ രോഗികളിലെ ബ്ലഡ് ഷുഗറിന്റെ അളവ് കുറയ്ക്കാനും സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശ വാദം. നേരത്തെയും ഓര്‍ഫോര്‍ഗ്ലിപ്രോണ്‍ എന്ന ഗുളികയുടെ പരീക്ഷണങ്ങള്‍ തുടര്‍ച്ചയായി നടന്നിരുന്നു.

നിരന്തര പരീക്ഷണങ്ങള്‍ക്കൊടുവിലാണ് വിജയം കൈവരിച്ചതായി അറിയിച്ച് കമ്പനി രംഗത്തെത്തിയിരിക്കുന്നത്. കുത്തിവയ്പ്പിലൂടെ നടത്തിയിരുന്ന ചികിത്സ രീതിയില്‍ നിന്ന് രോഗികള്‍ക്ക് കൂടുതല്‍ ആശ്വാസകരമാണ് പുതിയ എലി ലില്ലിയുടെ തുടര്‍ച്ചയായ പരീക്ഷണങ്ങളുടെ വിജയം. ഈ വര്‍ഷം അവസാനത്തോടെ മറ്റൊരു പരീക്ഷണം കൂടി പൂര്‍ത്തിയാക്കാനുണ്ടെന്നും കമ്പനി അറിയിക്കുന്നു.

അമിത വണ്ണത്താലും ടൈപ്പ് ടു പ്രമേഹത്താലും ദുരിതം അനുഭവിക്കുന്ന രോഗികള്‍ക്ക് പുതിയ ചികിത്സ രീതി വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. വില്‍പ്പനയ്ക്ക് തടസ്സമാകാന്‍ സാധ്യതയുള്ള ആശങ്കകള്‍ ദൂരീകരിക്കുമെന്ന് കമ്പനി ഇതോടകം വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷ സംബന്ധിച്ചും മറ്റ് പ്രശ്‌നങ്ങളില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെ എലി ലില്ലി നേരത്തെ മൗന്‍ജാരോ എന്ന കുത്തിവയ്പ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ പുറത്തിറക്കിയ മൗന്‍ജാരോ കുത്തിവയ്പ്പിന് നല്‍കേണ്ടി വരുന്ന വില താരതമ്യേന വളരെ കൂടുതലായിരുന്നു.

നിര്‍ദ്ദിഷ്ഠ അളവില്‍ ആഴ്ചയിലൊരിക്കല്‍ എടുക്കേണ്ട കുത്തിവയ്പ്പിന് 5 മില്ലിഗ്രാം വയലിന് 4,375 രൂപയും 2.5 മില്ലിഗ്രാം വയലിന് 3,500 രൂപയും ചെലവാകും. എലി ലില്ലി പുറത്തിറക്കുന്ന പുതിയ ഗുളികയ്ക്ക് ഈ പ്രതിസന്ധികള്‍ മറികടക്കാനാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം