ചായ വിറ്റിട്ടുണ്ട്, പക്ഷെ നാടിനെ വിറ്റിട്ടില്ല; വികാരാധീനനായി മോഡി ഗുജറാത്തില്‍

താന്‍ പാവപ്പെട്ടവനായത് കൊണ്ടാണ് കോണ്‍ഗ്രസ്സിന് തന്നെ അംഗീകരിക്കാന്‍ കഴിയാത്തതെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പ് റാലികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ഭുജിലെ യോഗത്തില്‍ പ്രസംഗിക്കുമ്പോഴാണ് കോണ്‍ഗ്രസിനെതിരെയുള്ള മോഡിയുടെ ഒളിയമ്പ്.

“ദരിദ്രരെയും ദരിദ്ര കുടുംബത്തില്‍നിന്ന് വരുന്നവരെയും പരിഹസിക്കരുതെന്നാണ് എനിക്ക് കോണ്‍ഗ്രസിനോട് അഭ്യര്‍ത്ഥിക്കാനുള്ളത്. ഒരു പാര്‍ട്ടിക്ക് ഇത്രയും തരം താഴാന്‍ കഴിയുമോ? അതെ, ദരിദ്ര കുടുംബത്തില്‍ നിന്നുള്ള ഞാന്‍ പ്രധാനമന്ത്രിയായി. ഇത് യാഥാര്‍ഥ്യമാണ്. ഈ യാഥാര്‍ഥ്യത്തോടുള്ള പുച്ഛം അവര്‍ക്ക് മറച്ച് വെക്കാന്‍ കഴിയുന്നില്ല. ഞാന്‍ ചായ വിറ്റിട്ടുണ്ട്. ശരിയാണ്. എന്നാല്‍ രാജ്യത്തെ വിറ്റിട്ടില്ലട – മോഡി പറഞ്ഞു.

ഗുജറാത്തില്‍ നടക്കാന്‍ പോകുന്നത് വികസനവും കുടുംബവാഴ്ച്ചയും തമ്മിലുള്ള പോരാട്ടമാണെന്നും ഗുജറാത്തിനെ ചൂഷണം ചെയ്യാന്‍ കോണ്‍ഗ്രസിന് ഇതുവരെ അവസരം ലഭിച്ചിട്ടില്ലെന്നും മോഡി പറഞ്ഞു. തന്റെ വികസന കാഴ്ച്ചപ്പാടിന് ആക്കം നല്‍കി കൊണ്ട് നര്‍മ്മദാ നദിയില്‍നിന്ന് 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെള്ളമെത്തിച്ച കഥയും മോഡി പറഞ്ഞു. കോണ്‍ഗ്രസായിരുന്നു ഈ പദ്ധതി നടപ്പാക്കിയതെങ്കില്‍ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍നിന്ന് ജനങ്ങള്‍ മാറി താമസിക്കേണ്ടി വരുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്

18.6 കോടിയുടെ സ്വര്‍ണക്കടത്ത്; അഫ്ഗാന്‍ നയതന്ത്രപ്രതിനിധി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി; നടപടി ഭയന്ന് സാകിയ വാര്‍ദക് രാജിവെച്ചു

IPL 2024: എന്തുകൊണ്ട് ധോണിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ഹർഷൽ പട്ടേൽ

ബധിരനും മൂകനുമായ മകനെ മുതലക്കുളത്തിലെറിഞ്ഞ് മാതാവ്; ആറ് വയസുകാരന്റെ മൃതദേഹം പകുതി മുതലകള്‍ ഭക്ഷിച്ച നിലയില്‍

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കേണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ