സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്; വാദം കേട്ട ജഡ്ജിയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന് മുന്‍ ജഡ്ജി

ബിജെപി നേതാവ് അമിത്ഷാ പ്രതിയായ സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട ജഡ്ജിയുടെ ദുരൂഹമരണത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുബൈ ഹൈക്കോടതി മുന്‍ ജഡ്ജി ചീഫ് ജസ്റ്റിസിന് കത്തെഴുതി. മുന്‍ ജഡ്ജി മര്‍ലപ്പല്ലെയാണ് മുബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മജ്ഞുള ചെല്ലൂറിന് കത്തയച്ചിരിക്കുന്നത്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും ജഡ്ജിയെ അനുകൂല വിധിക്കായി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും, അദ്ദേഹത്തിന്റെ കുടുംബം വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ജഡ്ജിയുട മരണത്തില്‍ ദുരൂഹത നീക്കണമെന്ന് ഡല്‍ഹി മുന്‍ ജഡ്ജി എ.പി ഷായും പ്രതികരിച്ചിരുന്നു.

സൊഹാറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന സി.ബി.ഐ ജഡ്ജി ഹര്‍കിഷന്‍ ലോയ 2014 ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ നാഗ്പൂരില്‍ വച്ചാണ് ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. മരണത്തിലും പോസ്റ്റ്മാര്‍ട്ടം നടത്തിയതിലും അസ്വാഭാവികതയുണ്ടെന്ന് ലോയയുടെ കുടുംബം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

കേസില്‍ അനുകൂല വിധി നേടുന്നതിനായി 100 കോടി രൂപ ജഡ്ജിക്ക് വാഗ്ദാനം ചെയ്തിരുന്നുവെന്നും കുടുംബം പറയുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നത്. ലോയയുടെ മരണം പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണം, ദുരൂഹത നീക്കണം, തങ്ങള്‍ അനാഥരാണ് എന്ന തോന്നല്‍ കീഴ്ക്കോടതി ജഡ്ജിമാര്‍ക്ക് ഉണ്ടാകാന്‍ ഇടവരുത്തരുത് എന്നീ കാര്യങ്ങളും കത്തില്‍ പറയുന്നു.

ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ജുഡീഷല്‍ അന്വേഷണം പ്രതിപക്ഷ പാര്‍ട്ടികളും വിവിധ സാമൂഹിക സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ജഡ്ജിയുടെ കുടുംബത്തിനും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനും സുരക്ഷയൊരുക്കണമെന്ന ആവശ്യവും ശക്തമാണ്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ