മഴയിൽ കുളിച്ച്, “തെറ്റ്” സമ്മതിച്ച്‌ മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് റാലിയിൽ ശരദ് പവാർ

മഹാരാഷ്ട്രയിൽ നടന്ന ദേശീയ തിരഞ്ഞെടുപ്പിൽ പാർട്ടി ശക്തികേന്ദ്രമായ സതാരയിൽ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നതിൽ തെറ്റുപറ്റിയെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി മേധാവി ശരദ് പവാർ വെള്ളിയാഴ്ച സമ്മതിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർലമെൻറ് മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ധൈര്യം ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശരദ് പവാറിനെ പരിഹസിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് എൻ‌സി‌പി നേതാവിന്റെ പരാമർശം. സതാരയിൽ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ പോലും മത്സരിക്കാൻ ധൈര്യമില്ലെന്ന് 80 കാരനായ എൻ‌സി‌പി നേതാവിനെ ലക്ഷ്യമിട്ട് വ്യാഴാഴ്ച സതാരയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി സംസാരിച്ചിരുന്നു. ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കിയതിനെത്തുടർന്ന് മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാർട്ടികൾ ഭിന്നിപ്പിക്കൽ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കാറ്റിന്റെ ദിശ എങ്ങോട്ടാണെന്ന് ശരദ് പവാറിനറിയാം, അതിനാലാണ് അദ്ദേഹം മത്സരിക്കുന്നതിൽ നിന്നും പിന്മാറിയത് പ്രധാനമന്ത്രി മോദി പറഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

ഈ വർഷം ആദ്യം നടന്ന ദേശീയ തിരഞ്ഞെടുപ്പിൽ ശിവാജി മഹാരാജിന്റെ പിൻഗാമിയായ ഉദയൻ‌രാജെ ഭോസാലെയെ സതാര പാർലമെൻറ് സീറ്റിൽ നിന്ന് എൻ‌സി‌പി ഇറക്കിയിരുന്നു. സീറ്റ് നേടിയ ഭോസാലെ മഹാരാഷ്ട്ര സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നു. ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി അദ്ദേഹത്തെ രംഗത്തിറക്കി.

തന്റെ തീരുമാനത്തിൽ വീഴ്ച പറ്റിയതായി ഇന്നലെ തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞ പവാർ, ഒരാൾ തെറ്റ് ചെയ്യുമ്പോൾ അത് അംഗീകരിക്കണം എന്ന് അഭിപ്രായപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നതിൽ താൻ ഒരു തെറ്റ് ചെയ്തു. ഇത് പരസ്യമായി അംഗീകരിക്കുന്നു. എന്നാൽ തെറ്റ് തിരുത്താൻ കഴിഞ്ഞതിൽ താൻ സന്തുഷ്ടനാണ് സതാരയിലെ എല്ലാ ചെറുപ്പക്കാരും പ്രായമായവരും ഒക്ടോബർ 21 ന് കാത്തിരിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

കനത്ത മഴ ഉണ്ടായിരുന്നിട്ടും എൻ‌സി‌പി നേതാവ് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നത് തുടർന്നു. ഒക്ടോബർ 21 ലെ തിരഞ്ഞെടുപ്പിന് മഴയുടെ ദൈവം എൻ‌സി‌പിയെ അനുഗ്രഹിച്ചിരിക്കുന്നു. മഴയുടെ ദൈവത്തിന്റെ അനുഗ്രഹത്താൽ സതാര ജില്ല മഹാരാഷ്ട്രയിൽ ഒരു അത്ഭുതം സൃഷ്ടിക്കും. ഒക്ടോബർ 21 മുതൽ ആ അത്ഭുതം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മഴയിൽ നനഞ്ഞെങ്കിലും പ്രസംഗം അവസാനിപ്പിക്കാത്തതിന് അദ്ദേഹം സോഷ്യൽ മീഡിയയിൽ പ്രശംസ പിടിച്ചുപറ്റി.

തിങ്കളാഴ്ച നടക്കുന്ന മഹാരാഷ്ട്രയിലെ സംസ്ഥാന തിരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് സതാരയിൽ നടക്കും. ഭോസാലെക്കെതിരെ എൻ‌സി‌പി ശ്രീനിവാസ് പാട്ടീലിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ഒക്ടോബർ 24 ന് വോട്ടെണ്ണും.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ