സില്‍വര്‍ ലൈന്‍ പ്രതിഷേധം, പാര്‍ലമെന്റിന് മുന്നില്‍ യു.ഡി.എഫ്, എം.പിമാരെ മര്‍ദ്ദിച്ചു

സില്‍വര്‍ലൈന്‍ പദ്ധതിക്കെതികെ വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയിലേക്ക് മാര്‍ച്ച് നടത്തിയ യു ഡി എഫ് എം പിമാരെ പൊലീസ് കയ്യേറ്റം ചെയ്തു. മാര്‍ച്ച് തുടങ്ങിയപ്പോള്‍ തന്നെ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. ഇതേ തുടര്‍ന്നാണ് രമ്യാ ഹരിദാസ്, ഹൈബി ഈഡന്‍ , കെ മുരളീധരന്‍, ബെന്നി ബഹ്നാന്‍, കെ ശ്രീകണ്ഠന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ടി എന്‍ പ്രതാപന്‍ തുടങ്ങയവരെ പൊലീസ് കയ്യേറ്റം ചെയ്തത്.

ഹൈബി ഈഡന്റെ മുഖത്തടിക്കുകയും, ബെന്നിബഹ്നാന്റെ കോളറില്‍ പിടിച്ച് വലിക്കുകയും ചെയ്തു. പൊലീസ് നടപടിക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ഹൈബി ഈഡനും രമ്യാ ഹരിദാസും പറഞ്ഞു. യു ഡി എഫ് എം പിമാരോട് തന്റെ ചേംബറില്‍ വന്ന് കാണാന്‍ സ്പീക്കര്‍ ഓം ബിര്‍ല ആവശ്യപ്പെട്ടിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് എഴുതി നല്‍കാനും അദ്ദേഹം ആവശ്യപ്പെട്ടു.

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള യു ഡി എഫ് എം പിമാര്‍ ലോക്‌സഭയില്‍ അടിയന്തിരപ്രമേയം അവതരിപ്പിച്ചിരുന്നു

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ