സിദ്ധരാമയ്യ ഒന്നാം പ്രതിയായ മുഡ ഭൂമിക്കേസ്; 300 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിയായ മുഡ ഭൂമിക്കേസിൽ സ്വത്തുക്കൾ കണ്ടുക്കെട്ടി എൻഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റ്. 300 കോടി രൂപ വിപണി മൂല്യമുള്ള 142 സ്ഥാവര സ്വത്തുക്കളാണ് ഇഡി താൽകാലികമായി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് സ്വത്തുക്കൾ കണ്ടെകെട്ടിയത്. കേസിൽ സിദ്ധരാമയ്യ കേസിൽ ഒന്നാം പ്രതിയും ഭാര്യ ബിഎം പാർവതി രണ്ടാം പ്രതിയുമാണ്.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബിഎം പാർവതിക്ക് നഷ്ടപരിഹാരം നൽകുന്നുവെന്ന പേരിൽ നിയമവിരുദ്ധമായി ഭൂമി അനുവദിച്ചതിൽ മുൻ മുഡ കമ്മീഷണർ ഡിബി നടേഷിൻ്റെ പങ്ക് നിർണായകമാണെന്ന് ഇഡി പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബിഎം പാർവതിക്ക് അനുവദിച്ച 14 സൈറ്റുകൾ പുറമെ റിയൽ എസ്റ്റേറ്റ് ബിസിനസുകാർക്ക് നഷ്ടപരിഹാരമായി മുഡ അനധികൃതമായി അനുവദിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

ഇതുവഴി ലാഭവും കണക്കിൽ പെടാത്ത പണവും ഉണ്ടാക്കിയെന്നും ഇഡി പറയുന്നു. സ്വാധീനമുള്ള വ്യക്തികളുടെയും റിയൽ എസ്റ്റേറ്റ് ബിസിനസുകാരുടെയും ബിനാമി/ഡമ്മി വ്യക്തികളുടെ പേരിൽ ഭൂമി അനുവദിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. സിദ്ധരാമയ്യയ്ക്കും കൂട്ടുപ്രതികൾക്കുമെതിരെ ഐപിസി, 1860, അഴിമതി നിരോധന നിയമം, 1988 എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരം മൈസൂരു ലോകായുക്ത പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.

Latest Stories

ഷമിയോടും സിറാജിനോടും ഡൊമസ്റ്റിക് മത്സരങ്ങളിൽ കഴിവ് തെളിയിക്കണമെന്ന് ഗംഭീർ; എന്നാൽ ഹർഷിത്തിന് ഡയറക്റ്റ് കോൾ; വിമർശനം ശക്തം

മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; നിരവധിപേര്‍ക്ക് പരിക്ക്

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി