അച്ഛന്‍ നേരത്തെ ബി.ജെ.പി വിട്ട് പോകണമായിരുന്നു; ശത്രുഘ്നന്‍ സിന്‍ഹയ്ക്ക് പിന്തുണയുമായി മകള്‍ സൊനാക്ഷി സിന്‍ഹ

ശത്രുഘ്നന്‍ സിന്‍ഹ ബിജെപിയില്‍ നിന്നും പോയതിനെ പിന്തുണച്ച് മകളും ബോളിവുഡ് നടിയുമായ സൊനാക്ഷി സിന്‍ഹയും രംഗത്തു വന്നു. അച്ഛന്‍ ഇക്കാര്യം നേരത്തെ ചെയ്യണമായിരുന്നു. തന്റെ അച്ഛന് അര്‍ഹിച്ച ആദരം ബിജെപിയില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും സൊനാക്ഷി അഭിപ്രായപ്പെട്ടു.

ബിജെപിയില്‍ ജയപ്രകാശ് നാരായണ്‍, അടല്‍ ബിഹാരി വാജ്പേയി, എല്‍കെ അദ്വാനി തുടങ്ങിയവര്‍ നേതൃത്വം വഹിച്ചിരുന്ന കാലത്ത് ശത്രുഘ്നന്‍ സിന്‍ഹയ്ക്ക് അര്‍ഹിച്ച ആദരം ലഭിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ അവരുടെ കൂട്ടത്തിലുള്ള ആരെയും പാര്‍ട്ടി ബഹുമാനിക്കുന്നില്ല. അസംതൃപ്തിയോടെ പാര്‍ട്ടിയില്‍ തുടരുന്നതിലും നല്ലത് അവിടെ നിന്ന് മാറുന്നതാണെന്ന് സൊനാക്ഷി സിന്‍ഹ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനായ ശത്രുഘ്നന്‍ സിന്‍ഹ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു. ബി.ജെ.പി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്നു പറയുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി പരസ്യ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തതിലൂടെയാണ് സിന്‍ഹ ബി.ജെ.പിയ്ക്ക് അനഭിമതനായത്.

Latest Stories

'ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ വെടിവെയ്പ്പിനാകില്ല, അക്രമി മാനസിക സ്ഥിരതയുള്ള ആളല്ല : ഡൊണാൾഡ് ട്രംപ്

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി