പശുമാംസം വിറ്റെന്നാരോപിച്ച് കടയുടമയ്ക്ക് ആൾക്കൂട്ടമർദ്ദനം; മലയാളി വിദ്യാർത്ഥികൾക്ക് നേരെയും രോഷം

പശുമാംസം വിറ്റെന്നാരോപിച്ച് കടയുടമയ്ക്ക് നേരെ ആൾക്കൂട്ടമർദ്ദനം. ഡൽഹി സർവകലാശാലയിലെ നോർത്ത് ക്യാംപസിന് അടുത്തുള്ള വിജയ്‌നഗർ പ്രദേശത്തെ കടയുടമയെയാണ് ആൾക്കൂട്ടം ക്രൂരമായി മർദിച്ചത്. സംഭവത്തിൽ മലയാളി വിദ്യാർത്ഥികൾക്കെതിരെയും ആൾക്കൂട്ടം പിന്നീട് തിരിഞ്ഞു. കടയിൽ മാംസം വാങ്ങാനെത്തിയ 15കാരനാണ് പൊലീസിൽ പരാതിപ്പെട്ടത്.

വിഷയം പുറത്തറിഞ്ഞതോടെ വിവിധ സംഘടനകൾ കടയ്ക്ക് മുൻപിലേക്ക് പ്രതിഷേധവുമായി എത്തി. തുടർന്ന് കടയുടമയെ ക്രൂരമായി മർദിച്ചു. ഇയാൾ ഇപ്പോൾ ആശുപത്രിയിലാണ്. കടയിൽ നിന്നുള്ള മാംസത്തിന്റെ സാംപിൾ പോലീസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കടയുടമയെ മർദിക്കുന്നത് തടയാൻ ശ്രമിച്ച വിദ്യാർത്ഥികളെയും ആൾകൂട്ടം മർദിച്ചതായി പരാതിയുണ്ട്.

പരാതിയെ തുടർന്ന് പ്രദേശത്ത് താമസിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ താമസസ്ഥലങ്ങൾ പരിശോധിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. സംഭവത്തിൽ എസ്എഫ്ഐ ഇടപെട്ടിട്ടുണ്ട്. കടയുടമയുടെയും വിദ്യാർത്ഥികളുടെയും കുടുംബത്തിന്റെയും സുരക്ഷ സംബന്ധിച്ച് പൊലീസ് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് സൂരജ് ഇളമൺ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ