"ശിവസേന ഒരിക്കലും ഞങ്ങളുടെ ശത്രുവായിരുന്നില്ല": ബന്ധം പുതുക്കുന്നതിനെ കുറിച്ച്‌ ദേവേന്ദ്ര ഫഡ്‌നാവിസ്

ശിവസേന ഒരിക്കലും ബി.ജെ.പിയുടെ ശത്രുവായിരുന്നില്ലെന്ന് പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. രണ്ട് മുൻ സഖ്യകക്ഷികൾ വീണ്ടും ഒരുമിച്ച് വരാൻ സാദ്ധ്യതയുണ്ടോ എന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് സാഹചര്യം കണക്കിലെടുത്ത് ഉചിതമായ തീരുമാനം എടുക്കുമെന്ന് ഫഡ്‌നാവിസ് പറഞ്ഞു.

“ഞങ്ങൾ (സേനയും ബിജെപിയും) ഒരിക്കലും ശത്രുക്കളായിരുന്നില്ല. അവർ ഞങ്ങളുടെ സുഹൃത്തുക്കളാണ് എന്നാൽ അവർക്കെതിരെ പോരാടിയ ആളുകളുമായി ചേർന്ന് അവർ ഒന്നിച്ച് ഒരു സർക്കാർ രൂപീകരിച്ചു, അവർ ഞങ്ങളെ വിട്ടുപോയി,” കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും സേനയുമായുള്ള ഒത്തുതീർപ്പിനെക്കുറിച്ചും ചോദിച്ചപ്പോൾ ഫഡ്നാവിസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.”രാഷ്ട്രീയത്തിൽ നിലവിലുള്ള സാഹചര്യങ്ങൾക്കനുസരിച്ചാണ് തീരുമാനങ്ങൾ എടുക്കുക,” ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു.

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ‌സി‌പി) നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ സ്വീകരിച്ച നടപടികൾക്കിടയിലാണ് സൗഹൃദ പ്രഖ്യാപനം.

മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യം അസ്ഥിരപ്പെടുത്തുന്നതിനായി പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേന്ദ്ര ഏജൻസിളെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ശിവസേനയും എൻസിപിയും ആരോപിച്ചിരുന്നു. സഖ്യകക്ഷിയായ കോൺഗ്രസ് നേതാക്കൾ ശിവസേനക്കെതിരെ നടത്തിയ ചില പരാമർശങ്ങൾ സഖ്യകക്ഷികൾക്കിടയിൽ വിള്ളലുണ്ടെന്ന റിപ്പോർട്ടുകൾക്ക് കാരണമായി. എന്നാൽ അടുത്ത അഞ്ച് വർഷത്തേക്ക് ഉദ്ധവ് താക്കറെ നയിക്കുന്ന സഖ്യത്തിനൊപ്പമാണ് തങ്ങളെന്ന് കോൺഗ്രസ് പിന്നീട് വ്യക്തമാക്കി.

ഈ ആഴ്ച ആദ്യം എൻ‌സി‌പി നേതാവ് ശരദ് പവാർ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ സന്ദർശിച്ചിരുന്നു. അതേ ദിവസം കാബിനറ്റ് മന്ത്രി ജീതേന്ദ്ര അവാദ്, ആഭ്യന്തരമന്ത്രി ദിലീപ് വാൾസ് പാട്ടീൽ, ആദിത്യ താക്കറെ തുടങ്ങിയ നേതാക്കളും അദ്ദേഹത്തെ കണ്ടു.

കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താക്കറെ ഒറ്റത്തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് ഒരു വ്യക്തിഗത മീറ്റിംഗ് ആണെന്ന് വിശദീകരിച്ച ശിവസേന രാഷ്ട്രീയ ബന്ധങ്ങൾക്കപ്പുറം വ്യക്തിബന്ധങ്ങളെ വിലമതിക്കുന്നുവെന്നും പറഞ്ഞു.

Latest Stories

എംഡിഎംഎയുമായി പിടിയിലായത് സിപിഐ ലോക്കല്‍ കമ്മിറ്റി അംഗം; പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

കടല്‍ കരയിലേക്കെത്തും, അളിയാ കേറരുതെന്ന് പറഞ്ഞാല്‍ കടല്‍ കേള്‍ക്കുമോ? പ്രതിഷേധങ്ങളെ പരിഹസിച്ച് മന്ത്രി സജി ചെറിയാന്‍

സംസ്ഥാനത്തെ എല്ലാ ഡിഎംഒ ഓഫീസിലേക്കും വ്യാഴാഴ്ച പ്രതിഷേധ മാര്‍ച്ച്; യൂത്ത് ലീഗ് പ്രതിഷേധം ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ അനാസ്ഥക്കെതിരെ

എസ്എഫ്‌ഐയ്ക്ക് പുതിയ നേതൃത്വം; അഖിലേന്ത്യാ പ്രസിഡന്റായി കൊല്ലം സ്വദേശി ആദര്‍ശ് എം സജി

യൂണിയനുകളുടെ കൊടി തോരണങ്ങള്‍ ബസ് സ്റ്റേഷനുകളില്‍ വേണ്ട; ഇനിയും സ്ഥാപിച്ചാല്‍ ഫൈന്‍ ഈടാക്കുമെന്ന് കെബി ഗണേഷ്‌കുമാര്‍

പഠിച്ചത് ഒമ്പതാം ക്ലാസ് വരെ, റിങ്കു സിങിന് വിദ്യാഭ്യാസ ഓഫിസറായി നിയമനം, ശമ്പളം 90,000 രൂപ

വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നതിനെ കരുതിയിരിക്കണം; മതപണ്ഡിതന്മാര്‍ പക്വതയോടെ സംസാരിക്കണമെന്ന് ടിപി അബ്ദുല്ല കോയ മദനി

കോഹ്ലിയല്ല, ടി20 ലോകകപ്പ് ഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ച് ആവേണ്ടിയിരുന്നത് ആ താരം, തുറന്നുപറഞ്ഞ് മുൻ ക്രിക്കറ്റർ

എന്റെ പിന്നാലെ നടന്ന് ഡാഡി പോയി എന്ന് മമ്മൂക്കയോട് പറഞ്ഞു, കൃത്യമായ സമയത്ത് നമ്മൾക്ക് എനർജി തരുന്നൊരു മെസേജ് അയക്കും : ഷൈൻ ടോം ചാക്കോ

യുക്രൈനില്‍ വീണ്ടും കനത്ത ഡ്രോണ്‍ ആക്രമണം നടത്തി റഷ്യ; ആക്രമണം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍