തദ്ദേശതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും; നിലപാടില്‍ മാറ്റംവരുത്തി ഉദ്ധവ് താക്കറെ; മഹാവികാസ് അഘാഡിയെ വെട്ടിലാക്കി മുംബൈയിലെ നീക്കം

തദ്ദേശതിരഞ്ഞെടുപ്പില്‍ മഹാവികാസ്അഘാഡിയില്‍നിന്ന് മാറി ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്മാറി ഉദ്ധവ് താക്കറേ നേതൃത്വം നല്‍കുന്ന ശിവസേന. മുംബൈ നഗരസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രമായി മത്സരിക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നതെങ്കിലും മറ്റ് നഗരങ്ങളില്‍ സഖ്യമായി മത്സരിച്ചേക്കുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.

തിങ്കളാഴ്ച ഉദ്ധവ് താക്കറെ പാര്‍ട്ടിയുടെ ജില്ലാമേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടിക്ക് ശക്തിയില്ലാത്ത മേഖലകളില്‍ സഖ്യം പരിഗണിക്കുമെന്ന് ഉദ്ധവ് യോഗത്തില്‍ വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരങ്ങളെ അടിസ്ഥാനമാക്കി മാത്രമല്ല, മറിച്ച് പാര്‍ട്ടിയുടെ ശക്തി കൂടി നോക്കിയായിരിക്കുമെന്നാണ് ഉദ്ധവ് ഈ യോഗത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. മുതിര്‍ന്ന നേതാവ് സഞ്ജയ്റാവുത്ത് വിശദീകരിച്ചു.

നേരത്തെ, മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറേ നേതൃത്വം നല്‍കുന്ന ശിവസേന ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് റാവുത്ത് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് മഹാവികാസ് അഘാഡിയിലെ ഭിന്നത രൂക്ഷമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉയരുന്നിരുന്നു. പിന്നാലെയാണ് ഉദ്ധവ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മുംബൈ, താനെ, നാഗ്പുര്‍ തുടങ്ങിയ മുന്‍സിപ്പല്‍ കോര്‍പറേഷനുകള്‍, ജില്ലാ പഞ്ചായത്തുകള്‍, ഗ്രാമ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഉദ്ധവ് പക്ഷം ശിവസേന വ്യക്തമാക്കിയത്. കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി എന്നീ പാര്‍ട്ടികളാണ് മഹാവികാസ് അഘാഡിയിലെ സഖ്യകക്ഷികള്‍.

എന്നാല്‍ ഒരു സഖ്യത്തില്‍ ഓരോ പാര്‍ട്ടികയുടെയും പ്രവര്‍ത്തകര്‍ക്ക് അവസരം ലഭിക്കില്ല. ഇത് സംഘടനാപരമായ വളര്‍ച്ചയ്ക്ക് തടസ്സമുണ്ടാക്കുമെന്നും തങ്ങള്‍ തങ്ങളുടെ കരുത്തില്‍ മത്സരിക്കുമെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. മഹാരാഷ്ട്രയില്‍ ഇന്ത്യ മുന്നണിക്ക് ഒരു കണ്‍വീനറെ നിയമിക്കാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും റാവുത്ത് കൂട്ടിച്ചേര്‍ത്തു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും