23 സീറ്റുകള്‍ വേണമെന്ന് ശിവസേന; 48 ലോക്സഭാ സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ തിരഞ്ഞ് കോണ്‍ഗ്രസ്; 'ഇന്ത്യ' മുന്നണിയില്‍ മഹാരാഷ്ട്രയിലും തര്‍ക്കം രൂഷം

ലോകസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കവേ മഹാരാഷ്ട്രയിലും ‘ഇന്ത്യ’ സഖ്യത്തില്‍ ഭിന്നത രൂഷം. മഹാരാഷ്ട്രയിലെ 48 ലോക്സഭാ സീറ്റുകളില്‍ 23 എണ്ണമെങ്കിലുമില്ലാതെ മത്സരിക്കില്ലെന്ന് ശിവസേന ഉദ്ധവ് താക്കറെ പക്ഷം നിലപാട് കടുപ്പിച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ ദിവസം ശിവസേന നേതാവ് സഞ്ജയ് റാവുത്താണ് 23 സീറ്റ് വിട്ടുതരണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. എന്നാല്‍, കോണ്‍ഗ്രസ് ഈ ആവശ്യം അംഗീകരിച്ചിട്ടില്ല. കോണ്‍ഗ്രസ് സീറ്റുകളില്‍ പ്രതീക്ഷ വെയ്ക്കുന്ന ഒരു സംസ്ഥാനമാണ് മഹാരാഷ്ട്ര. അതിനാല തന്നെ 23 സീറ്റുകള്‍ വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പിന് പാര്‍ട്ടി തയാറാകില്ല.

സീറ്റ് വിഭജനത്തില്‍ ഫോര്‍മുലയൊന്നും തയ്യാറാക്കിയിട്ടില്ല. വിജയിക്കാന്‍ കഴിയുകയെന്നതാണ് പ്രധാനം. ശിവസേനയുടെ ശക്തിക്കനുസരിച്ചുള്ള സീറ്റാണ് ചോദിക്കുന്നതെന്ന് സഞ്ജയ് റാവുത്ത് പറഞ്ഞു. സീറ്റുകളുടെ കാര്യത്തില്‍ ശിവസേന ഉദ്ധവ് പക്ഷം കാര്യമായ വിട്ടുവീഴ്ചചെയ്യാത്ത സാഹചര്യത്തിലാണ് സീറ്റുവിഭജനം പ്രതിസന്ധിയിലാകുന്നത്.

സീറ്റുകളുടെ കാര്യത്തില്‍ എന്‍.സി.പി. കാര്യമായ വിലപേശല്‍ നടത്തിയിട്ടില്ല. സീറ്റുവിഭജന ധാരണയുണ്ടാക്കുന്നതിനുമുമ്പ് 48 ലോക്സഭാ സീറ്റുകളിലേക്കും മത്സരിക്കാന്‍ താത്പര്യമുള്ളവരുടെ അപേക്ഷ കോണ്‍ഗ്രസ് ക്ഷണിച്ചത് മുന്നണിയില്‍ കല്ലുകടിയായിരുന്നു.

കക്ഷികള്‍ തമ്മില്‍നടന്ന ചര്‍ച്ചകളില്‍ 20 സീറ്റുകള്‍ വീതം കോണ്‍ഗ്രസും ശിവസേനയും മത്സരിക്കുകയും ബാക്കി എട്ടു സീറ്റ് എന്‍.സി.പി. ശരദ് പവാര്‍ പക്ഷത്തിന് വിട്ടുകൊടുക്കാനും ഏകദേശധാരണയായിരുന്നു. ഇതിനിടയിലാണ് 23 സീറ്റുകള്‍ വേണമെന്ന ആവശ്യം ശിവസേന ഉദ്ധവ് പക്ഷം ഉയര്‍ത്തിയിരിക്കുന്നത്.

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശിവസേനയും ബിജെപി.യും ഒന്നിച്ചുമത്സരിച്ചപ്പോള്‍ സഖ്യത്തിന് 41 സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നു. ബി.ജെ.പി. 25 സീറ്റിലും ശിവസേന 23 സീറ്റിലുമാണ് അന്ന് മത്സരിച്ചത്. 18 എണ്ണത്തില്‍ ശിവസേന വിജയിച്ചു. കോണ്‍ഗ്രസ്-എന്‍.സി.പി. സഖ്യത്തിന് അന്ന് അഞ്ചെണ്ണത്തില്‍ മാത്രമാണ് വിജയിച്ചത്.

Latest Stories

തന്‍റെ കരിയറിലെ ഏറ്റവും ഹൃദയഭേദകമായ രണ്ട് നിമിഷങ്ങള്‍; വെളിപ്പെടുത്തി വിരാട് കോഹ്ലി

'ഒരു ഇടനില ചര്‍ച്ചയിലും ഭാഗമായിട്ടില്ല'; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെതിരെ എൻകെ പ്രേമചന്ദ്രൻ എംപി

IPL 2024: കാവിവത്കരണം അല്ലെ മക്കളെ ഓറഞ്ച് ജേഴ്സി ഇട്ടേക്ക്, പറ്റില്ലെന്ന് താരങ്ങൾ; പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിന് മുമ്പ് നടന്നത് നടക്കിയ സംഭവങ്ങൾ

അപ്രതീക്ഷിതമായി സിനിമയിലെത്തി; ജീവിതമാർഗ്ഗം ഇതാണെന്ന് തിരിച്ചറിഞ്ഞത് പിന്നീട്; സിനിമയിൽ മുപ്പത് വർഷങ്ങൾ പിന്നിട്ട് ബിജു മേനോൻ

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്‌മാരകം പണിത് സിപിഎം; എംവി ഗോവിന്ദന്റെ പേര് വെച്ച് നോട്ടീസും പുറത്തിറക്കി

എന്റെ പൊന്ന് ചെക്കാ ദയവ് ചെയ്ത് അത് ഒന്ന് മാറ്റുക, ഒരു പണി കിട്ടിയതിന്റെ ക്ഷീണം മാറി വരുന്നതേ ഉള്ളു; രോഹിത് ശർമ്മയുടെ വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

അവസാന ഓവറില്‍ ധോണി ആ റിസ്ക് എടുത്തില്ലായിരുന്നെങ്കില്‍ പാകിസ്ഥാന്‍ കിരീടം ചൂടിയേനെ; വെളിപ്പെടുത്തലുമായി മിസ്ബാ ഉള്‍ ഹഖ്

ഏഴെട്ടു തവണ കരണത്തടിച്ചു; സ്വാതി ആര്‍ത്തവമാണെന്ന് പറഞ്ഞിട്ടും നെഞ്ചത്തും വയറ്റിലും ചവിട്ടി; മുടി പിടിച്ച് തറയിലൂടെ വലിച്ചിഴച്ചു; കെജരിവാളിന്റെ വസതിയിലെ പീഡനം വിവരിച്ച് എഫ്‌ഐആര്‍

'ദി ഗോട്ടി'ൽ ഡീ ഏയ്ജിങ് വിഎഫ്എക്സ് ചെയ്യുന്നത് പ്രശസ്ത ഹോളിവുഡ് കമ്പനി; പുത്തൻ അപ്ഡേറ്റുമായി വെങ്കട് പ്രഭു