പഞ്ചാബിൽ ശിവസേന നേതാവിനെ വെടിവെച്ചു കൊന്നു

പഞ്ചാബിലെ മോഗയിൽ ശിവസേന നേതാവിനെ വെടിവെച്ചു കൊന്നു. ജില്ലാ പ്രസിഡന്റ് മംഗത് റായിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സ്റ്റേഡിയം റോഡിൽ വെച്ച് ബൈക്കിൽ പിന്തുടർന്ന് എത്തിയ അക്രമികൾ മംഗതിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ 11 വയസുള്ള ഒരു ആൺകുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.

പാൽ വാങ്ങുന്നതിനിടെയായിരുന്നു സംഭവം നടന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. രാത്രി 10 മണിയോടെ അജ്ഞാതരായ മൂന്ന് പേർ അദ്ദേഹത്തിന് നേരെ വെടിയുതിർത്തു. ഇരുചക്രവാഹനത്തിൽ കയറി രക്ഷപ്പെടാനായി ശ്രമിച്ചെങ്കിലും അക്രമികൾ പിന്തുടർന്ന് വീണ്ടും വെടിയുതിർക്കുകയായിരുന്നു.

പൊലീസെത്തി മംഗത് റായിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ കുട്ടിയെ ആദ്യം മോഗ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ