ശിവസേന നേതാവ് സഞ്ജയ് റാവത്തിന് തടവും പിഴയും; കോടതി വിധി മേധ സോമയ്യ ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍

ബിജെപി നേതാവ് കിരിത് സോമയ്യയുടെ ഭാര്യ മേധ സോമയ്യ ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ ശിവസേന നേതാവ് സഞ്ജയ് റാവത്തിന് ശിക്ഷ വിധിച്ച് കോടതി. മസ്ഗാവിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സഞ്ജയ് റാവത്തിന് 15 ദിവസത്തെ തടവും 25,000 രൂപ പിഴയും വിധിച്ചത്. 2022ല്‍ ആയിരുന്നു കിരിത് സോമയ്യയ്‌ക്കെതിരെ സഞ്ജയ് റാവത്ത് അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയത്.

100 കോടിയുടെ ടോയ്‌ലെറ്റ് തട്ടിപ്പ് നടത്തിയെന്നായിരുന്നു സഞ്ജയ് റാവത്തിന്റെ ആരോപണം. ശിവസേന(യുബിടി) മുഖപത്രമായ സാമ്‌നയില്‍ ആയിരുന്നു കിരിത് സോമയ്യയ്‌ക്കെതിരെ അപകീര്‍ത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെ മേധ സോമയ്യ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

കിരിത് സോമയ്യയും ഭാര്യ മേധ സോമയ്യയും അനധികൃതമായി കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ച് ശൗചാലയങ്ങള്‍ നിര്‍മ്മിച്ചെന്നായിരുന്നു ആരോപണം. യുവപ്രതിഷ്ഠന്‍ എന്ന എന്‍ജിഒയുടെ നേതൃത്വത്തില്‍ നടത്തിയ പദ്ധതിയില്‍ 100 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും ലേഖനത്തില്‍ പ്രതിപാദിച്ചിരുന്നു.

ഇതിന് പിന്നാലെ സഞ്ജയ് റാവത്ത് അഭിമുഖങ്ങളിലൂടെയും അപകീര്‍ത്തികരമായ പ്രചരണം നടത്തിയെന്ന് പരാതിയില്‍ പറയുന്നു. റാവത്തിന്റെ അഭിമുഖങ്ങളും സോമയ്യ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതേസമയം ഗണേശോത്സവത്തിന് പ്രധാനമന്ത്രി ചീഫ് ജസ്റ്റിസിന്റെ വീട്ടില്‍ പോയി മധുരം കഴിച്ച രാജ്യത്ത് എങ്ങനെ നീതി പ്രതീക്ഷിക്കാന്‍ സാധിക്കുമെന്ന് സഞ്ജയ് റാവത്ത് വിധി വന്ന ശേഷം പ്രതികരിച്ചു.

Latest Stories

മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഭാഗ്യമാണ്: രമേശ് ചെന്നിത്തല

മെസ്സിക്ക് റെഡ് കാർഡ് കൊടുക്കണമായിരുന്നു, റഫറി മനഃപൂർവം അത് വേണ്ടെന്ന് വെച്ചു; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'