സ്വർണക്കടത്ത് പ്രതിയുമായി ബന്ധമുണ്ടെന്ന വ്യാജവാർത്ത; കൈരളി ചാനലിന് വക്കീൽ നോട്ടീസ് അയച്ച് ശശി തരൂർ

സ്വർണക്കടത്ത് പ്രതിയുമായി ബന്ധമുണ്ടെന്ന വ്യാജവാർത്ത നൽകിയതിന് കൈരളി ചാനലിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ശശി തരൂർ എം.പി. വാർത്ത പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ സിവിൽ ക്രിമിനൽ നടപടിക്രമങ്ങൾ അനുസരിച്ച് കേസുമായി മുന്നോട്ട് പോകുമെന്ന് കാട്ടിയാണ് കേരള ഹൈക്കോടതി അഭിഭാഷകൻ വഴി തരൂർ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

“തനിക്ക് പരിചയമില്ലാത്ത പ്രധാന പ്രതിയുമായി ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ബന്ധത്തെപ്പറ്റി വ്യാജവാദങ്ങൾ സൃഷ്ടിച്ച് സംപ്രേഷണം ചെയ്തതിനെതിരെ എന്റെ അഭിഭാഷകൻ 6 പേജുള്ള ഔദ്യോഗിക നോട്ടീസ് സി‌പി‌എം കേരള ടിവി ചാനലിന് അയച്ചിട്ടുണ്ട്. രാഷ്ട്രീയ കാരണങ്ങൾ കൊണ്ട്‌ അപമാനിക്കപ്പെട്ട്‌ മതിയായി. [പേജ് 1 & 6 അറ്റാച്ച്‌ ചെയ്യുന്നു] ” ശശി തരൂർ തന്റെ ട്വിറ്ററിൽ കുറിച്ചു.

സ്വർണക്കടത്ത് കേസിലെ പ്രതിക്ക് ശശി തരൂര്‍ ജോലി ശിപാര്‍ശ നൽകി എന്നാണ് ചാനൽ ആരോപിച്ചത്. എന്നാൽ പ്രതിയുമായി ഒരു ബന്ധവും ഇല്ല. ജോലി ശിപാര്‍ശയും നൽകിയിട്ടില്ല. ശിപാർശയിൽ ആരും കോൺസുലേറ്റിൽ ജോലിക്ക് കയറിയിട്ടില്ല. അനാവശ്യമായി പേര് വലിച്ചിഴക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ശശി തരൂർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്തത് 2016 ഒക്ടോബറിലാണ്. അന്ന് കേരളത്തിലും കേന്ദ്രത്തിലും താൻ പ്രതിപക്ഷ എം.പിയായിരുന്നു എന്നും ശശി തരൂര്‍ വിശദീകരിച്ചിരുന്നു.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി