ദൗത്യം ഫലംകണ്ടു, താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിക്കുമെന്ന് ശശി തരൂര്‍

ശശി തരൂരിന്റെ നേതൃത്വത്തില്‍ വിദേശരാജ്യങ്ങളിലേക്ക് പര്യടനം നടത്തിയ സര്‍വകക്ഷി സംഘം തിരിച്ചെത്തി. ഓപ്പറേഷന്‍ സിന്ദൂര്‍ നടപടികള്‍ വിശദീകരിക്കാനായാണ് ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുള്ള സംഘം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. ദൗത്യം ഫലംകണ്ടുവെന്നും വിദേശരാജ്യങ്ങളില്‍നിന്ന് പിന്തുണ ലഭിച്ചെന്നും ശശി തരൂര്‍ എംപി പറഞ്ഞു. ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാന്‍ സമയമായിട്ടില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഓപ്പറേഷന്‍ സിന്ദൂര്‍ നടപടികള്‍ വിശദീകരിച്ച് ലോക രാജ്യങ്ങളുടെ പിന്തുണ നേടുന്നതിനായി പനാമ, ഗയാന, കൊളംബിയ, ബ്രസീല്‍, അമേരിക്ക എന്നിവിടങ്ങളിലാണ് തരൂരിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം സന്ദര്‍ശനം നടത്തിയത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും തരൂര്‍ പറഞ്ഞു. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥതവഹിച്ചെന്ന അമേരിക്കയുടെ വാദത്തെക്കുറിച്ചുള്ള ചോദ്യത്തിനും തരൂര്‍ മറുപടിനല്‍കി.

സ്‌കൂള്‍ കുട്ടികളുടെ വഴക്ക് പ്രിന്‍സിപ്പല്‍ ഇടപെട്ട് നിര്‍ത്തുന്നതുപോലെയല്ല ഇത്. പാകിസ്താന്‍ സംഘര്‍ഷം അവസാനിപ്പിച്ചാല്‍ ഇന്ത്യയും നിര്‍ത്തുമെന്ന് അറിയിച്ചിരുന്നു. അത് പാകിസ്താനെ യുഎസ് അറിയിച്ചിട്ടുണ്ടെങ്കില്‍ അഭിനന്ദനീയമെന്നും തരൂര്‍ പറഞ്ഞു. യാത്രയില്‍ മോദിസ്തുതി ഉണ്ടായെന്ന തരത്തില്‍ ആരോപണങ്ങളുയര്‍ന്നിരുന്നുവെന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, താനൊരു ഭാരതീയനായി, ഭാരതത്തിന് വേണ്ടി സംസാരിക്കാന്‍ പോയി. അതായിരുന്നു എന്റെ കടമ. അത് പൂര്‍ത്തിയാക്കിയെന്നാണ് തന്റെ വിശ്വാസമെന്ന് തരൂര്‍ പറഞ്ഞു.

Latest Stories

ലോർഡ്‌സിലെ പ്രണയം: തന്റെ ജന്മദിനം കാമുകനൊപ്പം ആഘോഷിച്ച് സ്മൃതി മന്ദാന

IND vs ENG: പരിക്കേറ്റ അർഷ്ദീപിന് പകരം സിഎസ്കെ താരം ഇന്ത്യൻ ടീമിൽ: റിപ്പോർട്ട്

തരുൺ മൂർത്തി ലോകേഷ് യൂണിവേഴ്സിൽ ഉണ്ടാവുമോ? ബ്ലോക്ക്ബസ്റ്റർ സംവിധായകർ ഒരുമിച്ചുളള ചിത്രത്തിന് പിന്നാലെ സോഷ്യൽ മീഡിയ

IND vs ENG: "ഗൗതം എന്ന കളിക്കാരനെ എനിക്ക് ശരിക്കും ഇഷ്ടമായിരുന്നു, പക്ഷേ..."; ഗംഭീറിന്റെ പരിശീലന രീതിയെ ചോദ്യം ചെയ്ത് ഗാരി കിർസ്റ്റൺ

'സ്കൂൾ അംസബ്ലിയിൽ ഭഗവത്ഗീതയിലെ ശ്ലോകങ്ങളും ചൊല്ലണം'; പ്രിൻസിപ്പൽമാർക്ക് വിദ്യഭ്യാസ ബോർഡിന്റെ കത്ത്, അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കും

IND vs ENG: നാലാം ടെസ്റ്റിൽ നിന്ന് ഇന്ത്യൻ ഫാസ്റ്റ് ബോളർ പുറത്ത്, മറ്റൊരു താരത്തിന്റെ കാര്യത്തിലും ആശങ്ക

എന്റെ ചെക്കനെ തൊടുന്നോടാ? പ്രണവിന്റെ കോളറിന് പിടിച്ച സം​ഗീതിന് മോഹൻലാലിന്റെ മറുപടി, രസകരമായ കമന്റുകളുമായി ആരാധകർ

അഹമ്മദാബാദ് വിമാന ദുരന്തം; വിമാനത്തിലെ വൈദ്യുതി വിതരണത്തിൽ തകരാർ സംഭവിച്ചിരുന്നു, പിൻഭാഗത്തെ ബ്ലാക്ക് ബോക്സ് പൂർണ്ണമായും കത്തിനശിച്ചു

താടിയെടുത്ത് മീശ പിരിച്ച് പുതിയ ലുക്കിൽ മോഹൻലാൽ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

വാർഡുകളുടെ എണ്ണം കൂട്ടി, പോളിം​ഗ് ബൂത്തുകളുടെ എണ്ണം കുറച്ചു; തദ്ദേശ തിരഞ്ഞെടുപ്പിന്റെ കരട് പട്ടിക 23 ന് പ്രസിദ്ധീകരിക്കും