ആ ശശിയല്ല ഈ ശശി ! കപൂർ തരൂരായി... ശശി തരൂരിന് അനുശോചന പ്രവാഹം

ബോ​ളി​വു​ഡ് വെ​റ്റ​റ​ൻ ശ​ശി​ ക​പൂ​റി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് ശ​ശി​ത​രൂ​ർ എം​പി​യു​ടെ ഓ​ഫീ​സി​ൽ അ​നു​ശോ​ച​ന പ്ര​വാ​ഹം. ത​രൂ​ർ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. ത​ന്‍റെ മ​ര​ണം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ അ​തി​ശ​യോ​ക്തി​പ​ര​മ​ല്ലെ​ങ്കി​ൽ അ​ന​വ​സ​ര​ത്തി​ലു​ള്ള​താ​ണെ​ന്ന് അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു.

പി​ന്നീ​ട് ശ​ശി​ക​പൂ​റി​ന് അ​നു​ശോ​ച​നം അ​റി​യി​ച്ച് അ​ദ്ദേ​ഹം ട്വീ​റ്റും ചെ​യ്തു. ശ​രീ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം​ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് ത​നി​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് അ​നു​ശോ​ച​ന​ത്തി​ൽ ത​രൂ​ർ പ​റ​യുന്നു.

അ​റു​പ​തു​ക​ളി​ലെ യു​വാ​ക്ക​ളു​ടെ ഹ​ര​മാ​യി​രു​ന്ന ശ​ശി​ക​പൂ​ർ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​ന്ത​രി​ച്ച​ത്. മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഏ​താ​നും മാ​സ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ബ​ദ്ധം പ​റ്റി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണോ​യെ​ന്ന് അ​ന്വേ​ഷി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടേ​താ​യ ര​ണ്ടു ഫോ​ൺ വി​ളി​ക​ൾ എ​ത്തി. ത​ന്‍റെ ഓ​ഫീ​സി​ലേ​ക്കാ​ണ് വി​ള​ച്ച​ന്വേ​ഷി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest Stories

കോഹ്ലിയുടെയും രോഹിതിന്റെയും ഫോമിൽ ഒരു മാറ്റവുമില്ല, അവരെ നമുക്ക് 2027 ലോകകപ്പിൽ ആവശ്യമുണ്ട്: മുഹമ്മദ് കൈഫ്

വീര്യം കുറഞ്ഞ മദ്യം: ചട്ടഭേദ​ഗതി ബെക്കാർഡിയുടെ നിർദേശപ്രകാരമെന്ന് രേഖ; 2021ല്‍ കമ്പനി എം. വി. ഗോവിന്ദന് അയച്ച കത്ത് പുറത്ത്

എഫ്സിആർഎ ചട്ടഭേദഗതി; ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതെന്ന് കെ സി വേണുഗോപാൽ, പിൻവലിക്കണമെന്ന് ആവശ്യം

കാലവര്‍ഷം വീണ്ടും ശക്തമാകുന്നു; തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'അടിയന്തരാവസ്ഥ' പഠന വിഷയം; ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിൽ ആദ്യമായി ഉൾപ്പെടുത്തി എന്‍സിഇആര്‍ടി

ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

മുകളിലേക്ക് ഒരൊറ്റ കുതിപ്പാ... സ്വർണ വിലയിൽ വർധനവ്; പവന് 880 രൂപ കൂടി

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ഇ ഡി; കോടതിയിൽ അപേക്ഷ നൽകും

മേയർ രാജി വെക്കണമെന്ന് ആവശ്യം; തിരുവനന്തപുരം കോർപറേഷൻ ഓഫീസിൽ എൽഡിഎഫ് ബിജെപി അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി, കൗൺസിലർമാർക്ക് പരിക്ക്