ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വാഹനം ആംബുലന്‍സുമായി കൂട്ടിയിടിച്ചു. ബീഡ് ജില്ലയില്‍ പര്‍ഭനിയില്‍ കൊല്ലപ്പെട്ട സര്‍പ്പഞ്ച് സന്തോഷ് ദേശ്മുഖിന്റെ വീട്ടില്‍നിന്ന് മടങ്ങുന്നവഴിയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ശരദ് പവാറിന്റെ വാഹനം ആംബുലന്‍സില്‍ത്തട്ടി നിന്നതിനെത്തുടര്‍ന്ന് പിന്നില്‍ അദ്ദേഹത്തെ അനുഗമിച്ചുകൊണ്ടിരുന്ന വാഹനവ്യൂഹവും തൊട്ടുമുന്നിലെ വാഹനങ്ങളില്‍ ഇടിച്ചു, കൂട്ടയിടി ഇണ്ടായി.

മുന്നിലുണ്ടായിരുന്ന ആംബുലന്‍സിന്റെ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതാണ് അപകടത്തിനുകാരണം. കേടുപറ്റിയ കാറുകളില്‍ എം.എല്‍.എ. സന്ദീപ് ക്ഷീരസാഗറിന്റെ കാറും പെടും. കൊല്ലപ്പെട്ട സര്‍പ്പഞ്ചിന്റെ കുടുംബത്തിന് നീതിലഭിക്കുമെന്ന് പവാര്‍ ഉറപ്പുനല്‍കി.

കുടുംബത്തെ കണ്ടതിനുശേഷം ക്രമസമാധാനനിലയെക്കുറിച്ച് പവാര്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസുമായി ചര്‍ച്ചചെയ്തിരുന്നു. ഈ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപവീതം സര്‍ക്കാര്‍ സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്