ലൈംഗിക പീഡന പരാതി; ബ്ലൂകോര്‍ണര്‍ നോട്ടീസ് ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണ മടങ്ങിയെത്തുക തിരഞ്ഞെടുപ്പിന് ശേഷം

ലൈംഗിക പീഡന കേസുകളില്‍ പ്രതിയായ കര്‍ണാടക ഹസനിലെ സിറ്റിംഗ് എംപിയും ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണ ഉടന്‍ മടങ്ങി വരില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച മുതല്‍ എയര്‍പോര്‍ട്ടുകളില്‍ കര്‍ണാടക പൊലീസ് രേവണ്ണയ്ക്കായി നിരീക്ഷണം ശക്തമാക്കിയിരുന്നു. തിങ്കളാഴ്ച രേവണ്ണ മടങ്ങിയെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മെയ് 13ന് ശേഷം മാത്രമേ പ്രജ്വല്‍ രേവണ്ണ ഇന്ത്യയിലേക്ക് തിരികെ വരൂ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നാലാംഘട്ട തിരഞ്ഞെടുപ്പിന് ശേഷം തിരികെ വരാനാണ് രേവണ്ണയുടെ പദ്ധതിയെന്നാണ് വിവരം. മെയ് 13ഓടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. കര്‍ണാടകയിലെ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് രേവണ്ണ രാജ്യം വിട്ടത്.

രേവണ്ണ ജര്‍മ്മനിയിലേക്ക് കടന്നുവെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ ഇന്റര്‍പോളിന്റെ സഹായത്തോടെ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം തിരികെ വന്നാല്‍ മതിയെന്നായിരുന്നു രേവണ്ണയ്ക്ക് ദേവഗൗഡ നല്‍കിയ നിര്‍ദ്ദേശം.

അതേസമയം രേവണ്ണയ്‌ക്കെതിരെ സിഐഡി സൈബര്‍ സെല്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നതാണ് പുതിയ എഫ്‌ഐആര്‍. പ്രത്യേക അന്വേഷണ സംഘം എച്ച്ഡി രേവണ്ണയെ എട്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ