കൈയ്യില്‍ ചങ്ങലയുമായി മോദി, പിന്നാലെ വിലക്ക്; വികടന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനം

നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ട് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ തമിഴ് മാധ്യമം വികടന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം രൂക്ഷമാകുന്നു. ഫെബ്രുവരി 10ന് വികടന്‍ പ്ലസ് ഡിജിറ്റല്‍ മാസികയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിനെ തുടര്‍ന്നാണ് വികടന് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമീപം നരേന്ദ്ര മോദി കൈയ്യില്‍ ചങ്ങലയുമായി ഇരിക്കുന്ന ചിത്രമാണ് വികടനില്‍ പ്രസിദ്ധീകരിച്ചത്. നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള മാധ്യമ സ്ഥാപനത്തെയാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരിക്കുന്നത്. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.

കെ അണ്ണാമലൈ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി എല്‍ മുരുകന്‍ എന്നിവര്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തിയത്. യാതൊരു വിധ മുന്നറിയിപ്പുമില്ലാതെയാണ് വിലക്കെന്ന് സ്ഥാപനം അറിയിച്ചു. വികടന്‍ വെബ്‌സൈറ്റിനെ വിലക്കിയ നടപടിയെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അപലപിച്ച് രംഗത്തെത്തിയിരുന്നു.

വികടന്‍ മീഡിയ ഗ്രൂപ്പിനെതിരായ നടപടി പത്രസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും നേരെയുള്ള ആക്രമണമാണെന്നും ഇത്തരത്തിലുള്ള സെന്‍സര്‍ഷിപ്പിന് ഒരു ജനാധിപത്യ സമൂഹത്തില്‍ സ്ഥാനമില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. ഒരു ആക്ഷേപഹാസ്യമെന്ന നിലയില്‍ കാര്‍ട്ടൂണ്‍ നിയമാനുസൃതമായ പത്രപ്രവര്‍ത്തന രീതിയാണെന്ന് എന്‍ റാം അഭിപ്രായപ്പെട്ടു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ