ജമ്മുകശ്മീരിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്ന് നാല് പേർക്ക് പരിക്ക്

ജമ്മുകശ്മീരിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്ന് നാല് പേർക്ക് പരിക്ക്. ആറ് പേരെ കാണാതായി. കാണതായവർ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതാണ് വിവരം. ജമ്മു-ശ്രീനഗർ ഹൈവേയിൽ നിർമ്മാണത്തിലിരിക്കുന്ന നാലുവരി തുരങ്കത്തിന്റെ ഒരു ഭാഗം വ്യാഴാഴ്ച രാത്രിയോടെയാണ് തകർന്നു വീണത്.

തുരങ്കത്തിനടിയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
തുരങ്കത്തിനുള്ളിൽ കുടുങ്ങിയവരിൽ ഭൂരിഭാഗവും ഓഡിറ്റ് നടത്തുന്ന കമ്പനിയിലെ ജീവനക്കാരാണ്.

പരിക്കേറ്റ നാല് പേരെ പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കുറഞ്ഞത് ആറ് തൊഴിലാളികളെങ്കിലും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുമെന്ന് ഭയപ്പെടുന്നു,” എന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ്  റിപ്പോർട്ട് ചെയ്തു.

കരസേനയുടെയും പൊലീസിന്റെയും സംയുക്ത രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അമിതമായി മണ്ണ് മുകളിലേക്ക് ഇടിഞ്ഞുവീണതണ് രക്ഷാപ്രവർത്തനം വെെകാൻ കാരണം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ