ഇന്‍ഷുറന്‍സ് തുകയ്ക്കായി സ്വന്തം കാര്‍ കത്തിച്ചു; സി.സി.ടി.വി ചതിച്ചു, ബി.ജെ.പി ജില്ലാ സെക്രട്ടറി അറസ്റ്റില്‍

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി കാര്‍ കത്തിച്ച് പൊലീസില്‍ പരാതി നല്‍കിയ ബിജെപി ജില്ലാ സെക്രട്ടറി അറസ്റ്റില്‍. ബിജെപി തിരുവള്ളൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി സതീഷ് കുമാര്‍ (48) ആണ് അറസ്റ്റിലായത്.

ഈ മാസം 14ന് രാത്രിയിലായിരുന്നു സംഭവം. ചെന്നൈ മധുരവായല്‍ കൃഷ്ണാനഗറിലെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിക്കുകയും എന്നാല്‍ മറ്റാരോ കത്തിച്ചതാണെന്ന തരത്തില്‍ കുടുംബം പരാതി നല്‍കുകയുമായിരുന്നു. പിന്നീട് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്.

വെള്ള ഷര്‍ട്ടണിഞ്ഞയാള്‍ എത്തി വാഹനം പരിശോധിക്കുന്നതായി സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. പിന്നീട് ഇരുണ്ട നിറത്തിലുള്ള വസ്ത്രം ധരിച്ചയാള്‍ എത്തുകയും കാറിനുചുറ്റും എന്തോ ഒഴിക്കുന്നതുപോലെയും കാണാം. പിന്നീട് നിമിഷങ്ങള്‍ക്കകം കാര്‍ ആളിക്കത്തുകയും വീടുകളില്‍ നിന്ന് ആളുകള്‍ പുറത്തേക്ക് വരുന്നതും വിഡിയോയില്‍ വ്യക്തമാണ്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ