കോവിഡ് വാക്സിൻ വിതരണം സുഗമമാക്കുമെന്ന് ഉറപ്പുനൽകി സെറം ഇൻസ്റ്റിറ്റ്യൂട്ടും, ഭാരത് ബയോടെക്കും

കോവിഡ് വാക്സിൻ വിതരണം സുഗമമാക്കുമെന്ന് ഉറപ്പ് നല്‍കി  സെറം ഇൻസ്റ്റിറ്റ്യൂട്ടും, ഭാരത് ബയോടെക്കും. തങ്ങളുടെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ദൗത്യം എന്നത് ജീവൻ രക്ഷിക്കുക എന്നതാണെന്നും മരുന്ന് നിർമ്മാതാക്കൾ അറിയിച്ചു. രണ്ട് സ്ഥാപനങ്ങളുടെയും കൊറോണ വൈറസ് വാക്സിനുകൾ രാജ്യത്ത് ഉപയോഗിക്കുന്നതിനുള്ള അനുമതി ഈ ആഴ്ച കേന്ദ്ര സർക്കാർ നൽകിയിരുന്നു.

ഇന്ത്യയിലെയും ലോകത്തിലെയും ജനങ്ങളുടെ ജീവിതവും ഉപജീവനവും സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ദൗത്യം എന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭാരത് ബയോടെക്കും പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

രണ്ട് കോവിഡ്-19 വാക്സിനുകൾക്ക് അടിയന്തര ഉപയോഗ അംഗീകാരം ഇപ്പോൾ ഇന്ത്യയിൽ നൽകിയിട്ടുണ്ട്. വാക്‌സിൻ ഏറ്റവും ആവശ്യമുള്ള ജനവിഭാഗങ്ങൾക്ക് ഉയർന്ന നിലവാരമുള്ളതും സുരക്ഷിതവും ഫലപ്രദവുമായ വാക്സിനുകൾ ലഭിക്കുക എന്ന ലക്ഷ്യത്തോടെ ഉത്പാദനം, വിതരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും എന്നും പ്രസ്താവനയിൽ പറഞ്ഞു.

“രണ്ട് കമ്പനികളും ഈ പ്രവർത്തനത്തിൽ പൂർണമായും ഏർപ്പെട്ടിട്ടുണ്ട്, വാക്സിനുകളുടെ സുഗമമായ വിതരണം ഉറപ്പാക്കേണ്ടത് രാജ്യത്തോടും ലോകത്തോടുമുള്ള ഞങ്ങളുടെ കടമയായി കണക്കാക്കുന്നു. രണ്ട് കമ്പനികളും തങ്ങളുടെ കോവിഡ്-19 വാക്സിനുകളുടെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തപോലെ തുടരുന്നു,” വാക്‌സിൻ നിർമ്മാതാക്കൾ പറഞ്ഞു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ