രണ്ടാം യോഗി സര്‍ക്കാര്‍ അധികാരമേറ്റു; കേശവ് പ്രസാദ് മൗര്യയും ബ്രിജേഷ് പഥക്കും ഉപപ്രധാനമന്ത്രിമാര്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി രണ്ടാം തവണയും യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലഖ്‌നൗ സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി മുഖ്യാഥിതി ആയി പങ്കെടുത്തു. കേശവ് പ്രസാദ് മൗര്യ ഉപമുഖ്യമന്ത്രിയായി തുടരും. ദിനേശ് ശര്‍മ്മയ്ക്ക് പകരം ബ്രിജേഷ് പഥക്ക് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 52 അംഗ മന്ത്രിസഭയാണ് രണ്ടാം യോഗി സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്രദേവ് സിംഗ്, ബേബി റാണി മൗര്യ തുടങ്ങിയവും മന്ത്രിമാരാണ്. 403 സീറ്റുകളില്‍ 255 സീറ്റുകള്‍ നേടിയാണ് രണ്ടാം യോഗി സര്‍ക്കാര്‍ അധഇകാരത്തിലേറുന്നത്. പ്രധാനമന്ത്രിക്ക് പുറമേ, കേന്ദ്രമന്ത്രിമാരും ബോളിവുഡ് താരങ്ങളായ അക്ഷയ്കുമാര്‍, കങ്കണ റണാവത്, ബോണി കപൂര്‍ തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. പുതയ ഇന്ത്യയ്ക്ക് പുതിയ യുപി എന്ന മുദ്രാവാക്യമാണ് രണ്ടാം യോഗി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്.

ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ബ്രിജേഷ് പഥക് നേരത്തെ മായാവതിയുടെ ബിഎസ്പിയില്‍ നിന്നുമാണ് ബിജെപിയിലെത്തിയത്. മുന്‍ ലോക്‌സഭാംഗമായ പഥക് ഒന്നാം യോഗി സര്‍ക്കാരില്‍ നിയമമന്ത്രി ആയിരുന്നു.

Latest Stories

എ. എ.റഹീം എംപിക്കെതിരെ ഫെയ്‌സ്ബുക്കിൽ വ്യാജ പ്രചരണം; പേരാമ്പ്രയിൽ കോൺഗ്രസ് പ്രവർത്തകനെതിരെ കേസെടുത്തു

ഇന്ത്യയ്ക്ക് ഇന്ന് വേണ്ടത് വ്യക്തികളുടെ പോരാട്ടമല്ല, ആശയങ്ങളുടെ ഐക്യം

'നോ' പറയേണ്ടിടത്ത് അത് പറയാൻ കുട്ടികൾക്ക് ശക്തിയുണ്ടാകണം, പ്രതിസന്ധികളിൽ ധൈര്യം കൈവിടാതെ മുന്നോട്ട് പോകാൻ കഴിയണം: മന്ത്രി ബിന്ദു കൃഷ്ണ

പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (PRCI) പ്രഥമ 'നെക്സ്റ്റ്‌ജെന്‍ ഗവേണന്‍സ് അവാര്‍ഡുകള്‍ 2026' പ്രഖ്യാപിച്ചു; പൗരകേന്ദ്രീകൃത നഗര ഭരണനിര്‍വഹണത്തിലെ മികവിന് ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിക്ക് പുരസ്‌കാരം

സിഎംആർഎൽ-എക്‌സാലോജിക് കേസ്: അന്വേഷണം പിണറായി വിജയനിലേക്ക്; തെളിവ് ലഭിച്ചാൽ സമൻസ് അയക്കും

നാളെ മുതല്‍ കാലവര്‍ഷം ശക്തമാകും; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പെട്രോൾ, ഡീസൽ വില ഉടൻ കുറയ്ക്കാൻ സാധ്യതയില്ല; എൽപിജി വിലയിൽ കുറവ് വന്നേക്കാമെന്ന് റിപോർട്ടുകൾ

ബഡ്ജറ്റിൽ മധ്യതിരുവിതാംകൂറിനെ അവഗണിച്ചു; മുഖ്യമന്ത്രി കുപ്രസിദ്ധൻ ആവുകയാണ് : മുൻ മന്ത്രി വി. എൻ. വാസവൻ

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായ് രാജിവെച്ചെന്ന വാർത്ത നിഷേധിച്ച് വിഎച്ച്പി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ച് ഇഡി