ഒളിച്ചുകളിച്ച് ഇന്‍ഫോസിസിലെ പുള്ളിപ്പുലി; മൈസൂരു ക്യാമ്പസില്‍ ഡ്രോണ്‍ക്യാമറ നിരീക്ഷണം; കൂടുകള്‍ സ്ഥാപിച്ചു; മലയാളി കുടുംബങ്ങളും ഭീതിയില്‍

ഇന്‍ഫോസിസ് കാംപസില്‍ കണ്ടെത്തിയ പുള്ളിപ്പുലിയെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരും.
വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ലിയോപാഡ് ടാസ്‌ക് ഫോഴ്സ് സംഘമാണ് പുലിക്കായി പരിശോധന തുടരുന്നത്. ഇന്നലെ ഡ്രോണ്‍ ക്യാമറയടക്കമെത്തിച്ച് പരിശോധിച്ചിട്ടും കൂടുതല്‍ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

380 ഏക്കര്‍ വിസ്തൃതിയിലാണ് കാംപസ്. ഇവിടെയെല്ലാം ഡ്രോണ്‍ക്യാമറ ഉപയോഗിച്ച് പരിശോധിക്കുന്നുണ്ട്. പുലിയെ കണ്ടതിനെത്തുടര്‍ന്ന് കാംപസിനകത്ത് 12 ഉയര്‍ന്നനിലവാരമുള്ള സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചു. രണ്ട് കൂടുകളും സ്ഥാപിച്ചു. പരിശോധന തുടരുമെന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഐ.ബി. പ്രഭു അറിയിച്ചു.

പുലിയെ പിടികൂടാനാകാത്തതോടെ ക്രിസ്മസ് അവധിക്ക് നാട്ടില്‍പ്പോയവരോട് വര്‍ക്ക് ഫ്രം ഹോമില്‍ തുടരാനാണ് എച്ച്.ആര്‍. വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പുലിയുടെ വരവ് മലയാളികളെയും ഭീതിയിലാക്കിയിട്ടുണ്ട്. മൈസൂരുവിലെ ഇന്‍ഫോസിസ് ഗ്ലോബല്‍ എജുക്കേഷന്‍ സെന്ററില്‍ പരിശീലനം നേടുന്നവരും ജീവനക്കാരുമായി ഏകദേശം 1300-നടുത്തുപേര്‍ മലയാളികളാണ്. കൂടാതെ കാംപസ് കോമ്പൗണ്ടിന്റെ പുറത്തുള്ള വില്ലകളിലും മലയാളി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരും പുലി ഭീതിയിലാണ്.

380 ഏക്കര്‍ വിസ്തൃതിയാണ് കാംപസിനുള്ളത്. വനംവകുപ്പ് കൂടുതല്‍ ജീവനക്കാരെ വിന്യസിക്കുകയും പ്രധാനമേഖലകളില്‍ കൂടുതല്‍ കെണികള്‍ സ്ഥാപിക്കുകയും ചെയ്തതായി മൈസൂരു ഡിവിഷന്‍ ചീഫ് ഫോറസ്റ്റ് ഓഫീസര്‍ മാലതി പ്രിയ അറിയിച്ചു. ഹെബ്ബാള്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയക്ക് സമീപം സ്ഥിതിചെയ്യുന്ന കാംപസ് പുള്ളിപ്പുലികളുടെ ആവാസകേന്ദ്രമെന്നറിയപ്പെടുന്ന സംരക്ഷിതവനത്തിനു സമീപമാണ്.

Latest Stories

‘ടോയിംഗ്', ഇനി കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാകും; പുതിയ ഫുഡ് ഡെലിവറി ആപ്പുമായി സ്വിഗ്ഗി

അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകൾ വിലക്കിയ ഉത്തരവ് കോടതി റദ്ദാക്കി

പമ്പുകളിൽ 24 മണിക്കൂറും യാത്രക്കാർക്കടക്കം ശുചിമുറി സൗകര്യം ലഭ്യമാക്കണം; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

രാഹുല്‍ വിരല്‍ ചൂണ്ടുന്നത് ഗ്യാനേഷ് കുമാറിന്റേയും ബിജെപിയുടേയും തന്ത്രങ്ങളിലേക്ക്!; കൂട്ടിച്ചേര്‍ത്ത് മാത്രമല്ല നീക്കം ചെയ്തും ജനാധിപത്യത്തെ കൊല്ലുന്ന വിധം!

ബി​രി​യാ​ണി​യി​ൽ ചി​ക്ക​ൻ കു​റ​ഞ്ഞു; പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ പാ​ർ​ട്ടി​യി​ൽ ത​മ്മി​ൽ​ത്ത​ല്ല്

‘കൽക്കി’ രണ്ടാം ഭാഗത്തിൽ സുമതിയായി ദീപികയുണ്ടാവില്ല; ഔദ്യോഗികമായി അറിയിച്ച് നിർമാതാക്കൾ

Asia Cup 2025: "ആന്‍ഡി പൈക്രോഫ്റ്റ് ഇന്ത്യയുടെ സ്ഥിരം ഒത്തുകളി പങ്കാളി"; രൂക്ഷ വിമർശനവുമായി റമീസ് രാജ

'സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം'; തനിക്കെതിരായ അപവാദ പ്രചരണങ്ങളിൽ പരാതി നൽകാൻ കെ ജെ ഷൈന്‍ ടീച്ചർ

'WN7';ആദ്യ ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ പുറത്തിറക്കി ഹോണ്ട

എല്ല് പൊട്ടിയാൽ ഇനി ഒട്ടിച്ച് നേരെയാക്കാം; എന്താണ് ബോൺ ഗ്ലൂ?