തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ ജന്മദിനം ആഘോഷിക്കാൻ സ്കൂളിന് അവധി നൽകി; പ്രധാനാധ്യാപികക്ക് സസ്‌പെൻഷൻ

തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആ‍ർഎസ് നേതാവുമായ കെ ചന്ദ്രശേഖർ റാവുവിന്റെ ജന്മദിനം ആഘോഷിക്കാൻ സ്കൂളിന് അവധി നൽകിയ പ്രധാനാധ്യാപികക്ക് സസ്‌പെൻഷൻ. ഫെബ്രുവരി 17ന് കെസിആറിന്റെ 71-ാം ജന്മദിനം ആഘോഷിക്കാൻ അധ്യാപിക അവധി നൽകുകയും സ്‌കൂൾ പരിസരം ആഘോഷത്തിന് വിട്ടു നൽകുകയും ചെയ്തതിൻ്റെ പേരിലാണ് നടപടി.

രംഗ റെഡ്ഡി ജില്ലയിലെ നന്ദനവനം കോളനിയിലെ എംപിപി സ്‌കൂളിലെ പ്രധാനാധ്യാപിക രജിതക്കെതിരെയാണ് അച്ചടക്ക നടപടി. 1964ലെ തെലങ്കാന സിവിൽ സർവീസസ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ ഉത്തരവ്. മുൻ ബിആർഎസ് കോർപറേറ്ററുടെ നേതൃത്വത്തിലായിരുന്നു സ്കൂളിൽ ആഘോഷം. സ്കൂൾ വിദ്യാർത്ഥികൾക്കിടയിലേയ്ക്ക് ബിആർഎസിന്റെ പാർട്ടി ഷാൾ ധരിച്ചാണ് കോർപറേറ്റർ എത്തിയത്.

തെലങ്കാനയിൽ വിദ്യാഭാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയം നിരോധിച്ചിട്ടുണ്ട്. സ്കൂളും പരിസരവും രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾക്ക് വേദിയാക്കരുതെന്ന നിയമവും നിലനിൽക്കുന്നുണ്ട്. അധ്യാപകർ അവരുടെ രാഷ്ട്രീയം സ്കൂളുകളിൽ പ്രചരിപ്പിക്കുന്നതിനുള്ള വിലക്കും നിലനിൽക്കുന്നുവെന്നാണ് പ്രധാന അധ്യാപികക്ക് നൽകിയ സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ