സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി

വ്യാജ, ട്രോൾ അക്കൗണ്ടുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ സ്വാധീനിക്കുന്നത് തടയാൻ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കാൻ ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച നിരസിച്ചു. എല്ലാ കാര്യങ്ങളും സുപ്രീം കോടതിയിൽ വരേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

എല്ലാം സുപ്രീം കോടതിയിൽ വരേണ്ടതില്ല. ഈ പ്രശ്നം മദ്രാസ് ഹൈക്കോടതിയുടെ മുമ്പിലാണ്, നിങ്ങൾക്ക് അവിടെ പോകാം സുപ്രീം കോടതി പറഞ്ഞു. “വ്യാജവും പണം കൊടുത്ത് പ്രസിദ്ധീകരിക്കുന്നതുമായ വാർത്തകളുടെ ഭീഷണി പരിശോധിക്കുന്നതിന്” സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട് ഉചിതമായ നടപടികൾക്കായി കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടു കൊണ്ട് അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി ഉപാധ്യായയാണ് ഹർജി സമർപ്പിച്ചത്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്